2025-26 സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റർ ബാക്ക് ജുവാൻ റോഡ്രിഗസ് മാർട്ടിനെസിനെ ടീമിലെത്തിച്ചതായി ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്‌പെയിനിലെ പ്രൈമേര ഫെഡറേഷനിലെ സി.ഡി. ലുഗോയ്ക്ക് വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് 30കാരനായ ഈ പ്രതിരോധതാരം ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയ്ക്ക് ഒരു മുതൽക്കൂട്ടാകും. സ്‌പെയിനിലെ സെഡെയ്ര സ്വദേശിയായ ജുവാൻ തന്റെ നേതൃപാടവം, ടാക്റ്റിക്കൽ അച്ചടക്കം, സമ്മർദ്ദഘട്ടങ്ങളിൽ പോലും ശാന്തമായ പന്തടക്കം എന്നിവയാൽ ഏറെ പ്രശംസ നേടിയ താരമാണ്.
റേസിങ് ഫെറോളിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന ജുവാൻ പിന്നീട് സ്‌പോർട്ടിങ് ഗിജോൺ, ജിംനാസ്റ്റിക് ഡി ടരാഗോണ, സാൻ ഫെർണാണ്ടോ സി.ഡി., എസ്.ഡി. അമോറെബിയേറ്റ, അൽജെസിറാസ് സി.എഫ്, ഏറ്റവും ഒടുവിൽ സി.ഡി. ലുഗോ എന്നിവയുൾപ്പെടെ നിരവധി സ്പാനിഷ് ക്ലബ്ബുകൾക്കായി കളിച്ചു.
കഴിഞ്ഞ സീസണിൽ സി.ഡി. ലുഗോയ്ക്ക് വേണ്ടി 36 മത്സരങ്ങളിൽ കളിച്ച ജുവാൻ, പ്രതിരോധത്തിലെ നേതൃത്വ മികവ്, സെറ്റ്പീസുകളിൽ നിന്ന് ഗോൾ നേടാനും എന്നിവ കൊണ്ട് ലീഗിലെ മികച്ച പ്രതിരോധക്കാരിൽ ഒരാളായി അംഗീകരിക്കപ്പെട്ടു.
'കേരള ബ്ലാസ്റ്റേഴ്‌സുമായി ഈ പുതിയ അദ്ധ്യായം തുടങ്ങുന്നതിൽ ഞാൻ ആവേശത്തിലാണ്. കേരളത്തിലെ ഫുട്‌ബോൾ സംസ്‌കാരത്തെക്കുറിച്ച് ഞാൻ ഒരുപാട് കേട്ടു, ടീമിന് വേണ്ടി എന്റെ എല്ലാം നൽകാനും ഈ സീസണിൽ ടീമിന്റെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കാനും ഞാൻ പരിശ്രമിക്കും.' ജുവാൻ റോഡ്രിഗസ് പറഞ്ഞു.
'ജുവാനെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഒരു ഡിഫറൻഡറിന് വേണ്ട മനോഭാവവും കഴിവും ഒപ്പം സ്‌പെയിനിലെ ലീഗുകളിലെ വിപുലമായ അനുഭവസമ്പത്തുമുള്ള കളിക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃപാടവവും ശാന്തതയും ഞങ്ങളുടെ പ്രതിരോധനിരക്ക് ഒരു വിലപ്പെട്ട കൂട്ടിച്ചേർക്കലായിരിക്കും.'
സൂപ്പർ കപ്പിനായുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് ശക്തമാക്കുന്നതിനിടെ, മെഡിക്കൽ പരിശോധനകൾക്ക് വിധേയനായ ശേഷം ജുവാൻ ഗോവയിൽ പുതിയ സഹതാരങ്ങളോടൊപ്പം പ്രീസീസൺ ക്യാമ്പിൽ ചേരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്