ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിലെ ഏറ്റവും ജനപ്രിയ ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്‌സ് വിൽപ്പനയ്ക്ക് വച്ചതായി റിപ്പോർട്ട്.
സാമ്പത്തിക നഷ്ടം കാരണം കേരള ബ്ലാസ്റ്റേഴ്‌സ് വിൽപ്പനയ്ക്ക് തയ്യാറെടുക്കുന്നതായി ഇതിനകം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഐഎസ്എല്ലിലെ കേരളത്തിൽ നിന്നുള്ള പ്രതിനിധികളായ ബ്ലാസ്റ്റേഴ്‌സിനെ വാങ്ങാൻ പ്രമുഖ മലയാളി ബിസിനസുകാർ മുന്നോട്ട് വന്നതായും റിപ്പോർട്ടുകളുണ്ട്. ക്ലബ് ഉടമകൾ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
ആന്ധ്രപ്രദേശ് കേന്ദ്രീകരിച്ചുള്ള ഉടമകളുടെ കീഴിലുള്ള 'മാഗ്‌നം സ്‌പോര്‍ട്‌സ്' ആണ് ഇപ്പോള്‍ ക്ലബ് നടത്തുന്നത്. പൂര്‍ണമായോ ഭാഗികമായോ ഏറ്റെടുക്കാന്‍ കഴിയുന്നവരെതേടുകയാണിപ്പോള്‍. കടുത്ത സാമ്പത്തിക നഷ്ടമാണ് ജനപ്രിയ ഐഎസ്എല്‍ ക്ലബ്ബിനെ കൈവിടാന്‍ കാരണം.
ഈ വര്‍ഷം ഐഎസ്എല്‍ തുടങ്ങാന്‍ വൈകുക കൂടി ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി. ഓരോ വര്‍ഷം കഴിയുന്തോറും ക്ലബ്ബിന്റെ വരുമാനം കുറയുന്നതും ചെലവ് കൂടുകയും ചെയ്യുന്നതാണ് നഷ്ടം ഉയരാന്‍ കാരണം. കഴിഞ്ഞ സീസണും വലിയ നഷ്ടത്തിലാണ് അവസാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്