യുവന്റസ് ഹെഡ് കോച്ച് ഇഗോർ ട്യൂഡർ തുടരും

JUNE 13, 2025, 9:39 AM

യുവന്റസ് ഹെഡ് കോച്ച് ഇഗോർ ട്യൂഡറുമായി 2027 ജൂൺ വരെ കരാർ നീട്ടാൻ ധാരണയായതായി റിപ്പോർട്ട്.

ഒരു വർഷം കൂടി നീട്ടാനുള്ള ഓപ്ഷനും ഈ കരാറിലുണ്ട്. മാർച്ച് 23ന് ചുമതലയേറ്റ ശേഷം, അഞ്ച് വിജയങ്ങളും മൂന്ന് സമനിലകളും ഒരു തോൽവിയും വഴങ്ങി ചാമ്പ്യൻസ് ലീഗ് യോഗ്യത യുവന്റസിന് നേടിക്കൊടുത്ത ക്രൊയേഷ്യൻ പരിശീലകന്റെ പ്രകടനത്തിൽ ക്ലബ്ബ് സംതൃപ്തരാണ്.
തിയേഗോ മോട്ടയെ അപ്രതീക്ഷിതമായി പുറത്താക്കിയതിന് പിന്നാലെയാണ് ട്യൂഡറെ യുവന്റസ് താൽക്കാലികമായി നിയമിച്ചത്. ക്ലബ്ബ് ലോകകപ്പിന് ശേഷവും അദ്ദേഹത്തെ സ്ഥിരപ്പെടുത്തുന്നതിൽ ആദ്യം ചില സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും, ട്യൂഡറുമായി ദീർഘകാലത്തേക്ക് മുന്നോട്ട് പോകാൻ യുവന്റസ് ഇപ്പോൾ തീരുമാനിക്കുകയായിരുന്നു.

സീസണിലെ മികച്ച പ്രകടനവും, അന്റോണിയോ കോണ്ടെ, ജിയാൻ പിയറോ ഗാസ്‌പെരിനി തുടങ്ങിയ മുൻനിര പരിശീലകരുടെ നിരസിക്കലും ട്യൂഡറുമായി മുന്നോട്ട് പോകാൻ ക്ലബ്ബിനെ പ്രേരിപ്പിച്ചു.

vachakam
vachakam
vachakam

1998 മുതൽ 2007 വരെ യുവന്റസിനായി കളിച്ച ട്യൂഡർക്ക് ക്ലബ്ബുമായി ദീർഘകാലത്തെ ബന്ധമുണ്ട്. 2020-21 സീസണിൽ ആന്ദ്രെ പിർലോയുടെ അസിസ്റ്റന്റ് പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam