ജാമി മക്ലാരൻ മോഹൻ ബഗാനിലേക്ക്

JULY 23, 2024, 2:08 PM

നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഷീൽഡ് ചാമ്പ്യൻമാരായ മോഹൻ ബഗാൻ ഒരു പ്രധാനപ്പെട്ട സൈനിംഗ് പൂർത്തിയാക്കി. ഓസ്‌ട്രേലിയൻ ഇന്റർനാഷണലും ഓസ്‌ട്രേലിയ ലീഗിലെ ടോപ് സ്‌കോററുമായ ജാമി മക്ലാരനാണ് ബഗാനിലേക്കെത്തിയിരിക്കുന്നത്.

രണ്ട് വർഷത്തെ കരാറിലാണ് 30കാരൻ ബഗാനിലെത്തുന്നത്. ഐഎസ്എല്ലിൽ കളിച്ചതിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന കളിക്കാരനായിരിക്കും മക്ലാരെൻ.

ഓസ്‌ട്രേലിയയുടെ 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അദ്ദേഹം ദേശീയ ടീം ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. മുമ്പ് ഇംഗ്ലീഷ് ടീമായ ബ്ലാക്ക്‌ബേൺ റോവേഴ്‌സിനായി കളിച്ചിട്ടുണ്ട്. പെർത്ത് ഗ്ലോറിയിൽ, ബ്രിസ്‌ബേൻ റോർ, ബുണ്ടസ്‌ലിഗ 2 ക്ലബ്ബായ ഡാർംസ്റ്റാഡ് 98, സ്‌കോട്ടിഷ് ക്ലബായ ഹൈബർനിയൻ എന്നിവർക്കായി മുമ്പ് കളിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

2019ൽ, ജാമി മക്ലറൻ മെൽബൺ സിറ്റി എഫ്‌സിയിൽ എത്തി. അവിടെ ഇതുവരെ 103 ഗോളുകൾ നേടിയ ജാമി അവരുടെ റെക്കോർഡ് ഗോൾ സ്‌കോററായി. 149 ഗോളുകളുമായി ലീഗിലെ റെക്കോർഡ് ടോപ് സ്‌കോററും കൂടിയാണ് അദ്ദേഹം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam