ഇംഗ്ലണ്ട് ക്രിക്കറ്റിൽ ഇനി പുതു അധ്യായം പിറക്കുന്നു. 21കാരനായ ജേക്കബ് ബേഥെൽ ഇംഗ്ലണ്ട് പുരുഷ ടീമിനെ നയിക്കും. അയർലൻഡിനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയിലാണ് ബെഥെൽ ടീമിനെ നയിക്കുക.
ഒരു അന്താരാഷ്ട്ര മത്സരത്തിൽ ഇംഗ്ലണ്ട് പുരുഷ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇതോടെ ബെഥെൽ മാറും.
വിവിധ ഫോർമാറ്റുകളിലായി 29 മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരമാണ് ബെഥെൽ. തുടക്കം മുതലുള്ള അദ്ദേഹത്തിന്റെ പ്രകടനവും പക്വതയും സെലക്ടർമാരെയും കോച്ചിങ് സ്റ്റാഫിനെയും ആകർഷിച്ചിരുന്നുവെന്ന് ഇംഗ്ലണ്ട് സെലക്ടർമാർ വ്യക്തമാക്കി.
പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിനാലാണ് ബെഥെലിന് ഈ അവസരം ലഭിച്ചത്. സെപ്തംബർ 17നാണ് അയർലൻഡിനെതിരായ പരമ്പര ആരംഭിക്കുന്നത്.
അയർലൻഡിനെതിരായ ഇംഗ്ലണ്ട് ടി20 ടീം: ജേക്കബ് ബേഥെൽ (ക്യാപ്ടൻ), റെഹാൻ അഹമ്മദ്, സോണി ബേക്കർ, ടോം ബാന്റൺ, ജോസ് ബട്‌ലർ, ലിയാം ഡോസൺ, ടോം ഹാർട്ട്‌ലി, വിൽ ജാക്‌സ്, സാഖിബ് മഹമൂദ്, ജാമി ഓവർട്ടൺ, മാത്യു പോട്ട്‌സ്, ആദിൽ റാഷിദ്, ഫിൽ സാൾട്ട്, ലൂക്ക് വുഡ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്