ഫിഫ ലോകകപ്പ് സന്നാഹമത്സരത്തിൽ ഫ്രാൻസിനെ അട്ടിമറിച്ച് ഐവറി കോസ്റ്റ്

JUNE 5, 2026, 9:02 AM

ലോകകപ്പ് സന്നാഹമത്സരത്തിൽ അട്ടിമറി. ചരിത്രത്തിൽ ആദ്യമായി ഐവറി കോസ്റ്റ്, ഫ്രാൻസിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഐവറി കോസ്റ്റിന്റെ ജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ഫ്രാൻസിന്, രണ്ടാം പകുതിയിൽ മുന്നേറ്റം നിലനിർത്താനായില്ല. 53-ാം മിനിറ്റിലും 84-ാം മിനിറ്റിലുമാണ് ഐവറി കോസ്റ്റ് ഗോളുകൾ നേടിയത്. ടൂർണമെന്റിന് തൊട്ടുമുമ്പ് ദുർബലരെന്നു കരുതുന്ന ടീമിനോട് തോറ്റത്, ഫ്രാൻസിന് വമ്പൻ തിരിച്ചടിയാണ്.

അതേസമയം, സന്നാഹമത്സരത്തിൽ ഇറാഖിനോട് സമനില വഴങ്ങി സ്‌പെയ്ൻ. ഇരുടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. മത്സരത്തിന്റെ 15-ാം മിനിറ്റിൽ ഫെറാൻ ടോറസ് ആണ് സ്‌പെയിനായി ഗോൾ നേടിയത്. എന്നാൽ, 26 മിനുറ്റിൽ തന്നെ ഇറാഖ് തിരിച്ചടിച്ചു. മെർച്ചാസ് ഡോസ്‌കി ആണ് സമനില ഗോൾ നേടിയത്.

തിങ്കളാഴ്ച നടക്കുന്ന അടുത്ത സന്നാഹ മത്സരത്തിൽ സ്‌പെയ്ൻ പെറുവിനെ നേരിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam