സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക്?

JUNE 11, 2025, 3:47 AM

ലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മാറാനൊരുങ്ങുന്നുവെന്ന് അഭ്യൂഹം. 

സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിന് പിന്നാലെയാണ് ക്രിക്കറ്റ് ആരാധകര്‍ സഞ്ജു ഐപിഎല്ലിലെ തട്ടകം മാറുന്നുവെന്ന സംശയം പ്രകടിപ്പിച്ചത്. മഹേന്ദ്ര സിങ് ധോനിയുടെ പകരക്കാരനായി താരം ടീമിലെത്തുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഭാര്യ ചാരുലതയ്‌ക്കൊപ്പം ഇന്‍സ്റ്റയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഈ പ്രചാരണങ്ങള്‍ക്കെല്ലാം അടിസ്ഥാനം. ചാരുലതയും സഞ്ജുവും ഒരു റോഡ് മുറിച്ചുകടക്കുന്ന ചിത്രമാണ് രാജസ്ഥാന്‍ നായകന്‍ പങ്കുവെച്ചത്.

vachakam
vachakam
vachakam

ഇരുവരും റോഡിലെ മഞ്ഞ വര മുറിച്ചുകടക്കുന്നത് ചിത്രത്തില്‍ കാണാം. 'ടൈം ടു മൂവ്' എന്ന് താരം ചിത്രത്തിന്റെ താഴെ കുറിച്ചു. അതോടെയാണ് സഞ്ജു കൂടാരം മാറുന്നതായുള്ള അഭ്യൂഹങ്ങള്‍ പരന്നത്.

അതേസമയം ഇത്തവണ ഐപിഎല്ലില്‍ രാജസ്ഥാന് പ്ലേ ഓഫിലേക്ക് കടക്കാനായിരുന്നില്ല. ടീം ഒമ്പതാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്.

സഞ്ജുവാകട്ടെ പരിക്കിന്റെ പിടിയിലായതിനാല്‍ മുഴുവന്‍ മത്സരങ്ങളും കളിച്ചതുമില്ല. പകരം റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്. സഞ്ജുവിന് പകരം ടീമിലെത്തിയ വൈഭവ് സൂര്യവംശി മിന്നും ഫോമില്‍ കളിച്ചതുമാത്രമാണ് രാജസ്ഥാന് ആശ്വാസമായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam