ഐ.പി.എൽ ചാമ്പ്യന്മാരെ ഇന്ന് (മെയ് 31) അറിയാം

MAY 31, 2026, 6:11 AM

അഹമ്മദാബാദ്: കപ്പിൽ വീണ്ടും ആർ.സി.ബി മുത്തമോ, സ്വന്തം മൈതാനത്ത് ഗുജറാത്തി ഷോയോ... ഐ.പി.എൽ പത്തൊമ്പതാം സീസണിലെ ചാമ്പ്യൻമാർ ആരെന്ന് ഇന്ന് (മെയ് 31) രാത്രി അറിയാം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30 മുതലാണ് നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരുവും ആതിഥേയരായ ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഫൈനൽ പോരാട്ടം.

ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമൻമാരായി ഫിനിഷ് ചെയ്ത ആർ.സി.ബി ക്വാളിഫയർ ഒന്നിൽ പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരായ ഗുജറാത്തിനെ കീഴടക്കി നേരത്തേ തന്നെ ഫൈനലുറപ്പിച്ചു. മറുവശത്ത് ഗുജറാത്ത് ക്വാളിഫയർ 2ൽ രാജസ്ഥാൻ റോയൽസിനെ വീഴ്ത്തിയാണ് കലാശപ്പോരിന് ടിക്കറ്റെടുത്തത്.

സ്വന്തം മൈതാനത്ത് കളിക്കുന്നതിന്റെ ത്രില്ലിലാണെങ്കിലും ക്വാളിഫയർ 2ന്റെ വേദിയായ ന്യൂചണ്ഡിഗഡിൽ ഇടിവെട്ടും മഴയുമായിരുന്നതിനാൽ ഇന്നലെ ഏറെ വൈകി മാത്രമാണ് ടീമിന് അഹമ്മദാബാദിൽ എത്താനായത്.

vachakam
vachakam
vachakam

നേരത്തേ ഐ.പി.എൽ ഫൈനലുകൾ മുൻചാമ്പ്യൻമാരുടെ മൈതാനത്തായിരുന്നു നടത്തിയിരുന്നത്. ഇത്തവണ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് പ്രാദേശിക അസോസിയേഷന്റെ ഭരണപരമായ കാരണങ്ങളും ടിക്കറ്റിനെച്ചൊല്ലിയുള്ള തർക്കങ്ങളും ചൂണ്ടിക്കാട്ടി ഫൈനൽ അവസാന നിമിഷം അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു.

ലീഗ് ഘട്ടത്തിൽ ആർ.സി.ബി അഹമ്മദാബാദിൽ ജി.ടിയോട് തോറ്റിട്ടുണ്ട്. ഇത്തവണ എവേ മത്സരങ്ങളിൽ അത്ര നല്ല റെക്കോർഡല്ലെങ്കിലും ക്വാളിഫയറിലെ വമ്പൻ വിജയം ആർ.സി.ബിയുടെ ആത്മവിശ്വാസം ഏറെ ഉയർത്തിയിട്ടുണ്ട്.

മറുവശത്ത് കഴിഞ്ഞ 5 വർഷത്തിനിടെ 4 തവണയും പ്ലേ ഓഫിൽ കടന്ന ഗുജറാത്ത് മൂന്നാമത്തെ ഫൈനലിനാണ് പാഡ് കെട്ടുന്നത്.

vachakam
vachakam
vachakam

ആർ.സി.ബി ടീം: വീരാട് കോഹ്ലി, വെങ്കിടേഷ്/സാൾട്ട്, ദേവ്ദത്ത്, പാട്ടിദാർ, ക്രുനാൽ പാണ്ഡ്യ, ടിം ഡേവിഡ്, ജിതേഷ്, ഷെപ്പേർഡ്, ഭുവനേശ്വർ, ഹാസൽവുഡ്, റസിക്, ഇംപാക്ട് പ്ലെയർ ഡുഫി/സുയാൻഷ്.

ഗുജറാത്ത് ടീം: ഗിൽ, സായ്, ബട്ട്‌ലർ, സുന്ദർ, സിന്ധു, ഹോൾഡർ, തെവാതിയ, റാഷിദ്, സായ്കിഷോർ, റബാഡ, സിറാജ്, ഇംപാക്ട് പ്ലെയർ പ്രസിദ്ധ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam