ട്വിങ്കിൾ ചൗധരിക്ക് നാല് വർഷം  വിലക്ക് 

MARCH 9, 2026, 11:56 PM

അത്‌ലറ്റും  നാഷണൽ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവുമായ ട്വിങ്കിൾ ചൗധരിക്ക് അത്‌ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് (AIU) നാല് വർഷത്തെ വിലക്കേർപ്പെടുത്തി. നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ ട്വിങ്കിളിന് സാധിക്കാത്തതിനാലാണ് കടുത്ത നടപടി.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ ദക്ഷിണ കൊറിയയിലെ ഗുമിയിൽ നടന്ന 26-ാമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ ശേഖരിച്ച മൂത്രസാമ്പിളിലാണ് 'മീഥൈൽ ടെസ്റ്റോസ്റ്റിറോൺ' (Methyltestosterone) എന്ന നിരോധിത അനാബോളിക് സ്റ്റിറോയിഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഈ മത്സരത്തിൽ 800 മീറ്റർ ഓട്ടത്തിൽ ട്വിങ്കിൾ നാലാം സ്ഥാനത്തെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ജൂണിൽ ഇവരെ താൽക്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു.

2025 ജൂൺ 24 മുതൽ 2029 ജൂൺ 23 വരെയാണ് വിലക്ക് കാലാവധി. താൽക്കാലിക സസ്പെൻഷൻ കാലാവധി കൂടി കണക്കിലെടുത്താണ് വിധി.പരിശോധനയ്ക്കായി നൽകിയ സാമ്പിൾ തന്റേതല്ലെന്നും അല്ലെങ്കിൽ ശേഖരണ സമയത്ത് അതിൽ അന്യവസ്തുക്കൾ കലർന്നതാകാമെന്നും ട്വിങ്കിൾ വാദിച്ചെങ്കിലും അത് തെളിയിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഉപയോഗിച്ച സപ്ലിമെന്റുകളിൽ മരുന്നിന്റെ സാന്നിധ്യമുണ്ടോ എന്ന പരിശോധനയും ഫലം കണ്ടില്ല.

vachakam
vachakam
vachakam

 ഉത്തരാഖണ്ഡിൽ നടന്ന നാഷണൽ ഗെയിംസിൽ 4x400 മീറ്റർ റിലേയിൽ സ്വർണ്ണമടക്കം നിരവധി മെഡലുകൾ ട്വിങ്കിൾ നേടിയിരുന്നു. വിലക്ക് വന്നതോടെ ഈ നേട്ടങ്ങൾ അസാധുവാക്കപ്പെട്ടേക്കാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam