ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് ഇന്ത്യയിലെ ഇറാന്റെ പരമോന്നത നേതാവിന്റെ പ്രതിനിധി ഡോ. അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി. ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം വളരെ ശക്തമാണെന്നും വിവാദമായ വെടിവെപ്പിനെക്കുറിച്ച് തനിക്ക് ഒന്നും അറിവില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു ഇലാഹി. കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അറിയില്ലെന്നും പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. മേഖലയില്‍ സമാധാനം നിലനില്‍ക്കാനാണ് ഇറാന് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലേക്ക് എണ്ണയും പ്രകൃതിവാതകവുമായി വന്ന 14 കപ്പലുകളുടെ വ്യൂഹത്തിന് നേരെയാണ് ഇറാന്റെ ഭാഗത്ത് നിന്ന് വെടിവെപ്പ് ഉണ്ടായത്. ഇതില്‍ രണ്ട് കപ്പലുകള്‍ക്ക് നേരെ ഗണ്‍ബോട്ടുകള്‍ മുന്നറിയിപ്പില്ലാതെ വെടിവെക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് 13 കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫിലെ വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചുപോയി. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന് വേണ്ടിയുള്ള എണ്ണയുമായെത്തിയ ഒരു ഇന്ത്യന്‍ കപ്പലിന് ആക്രമണത്തിനിടയിലും ഹോര്‍മുസ് കടക്കാന്‍ സാധിച്ചു. മറ്റൊരു കപ്പലിന് നേരെ മിസൈല്‍ ആക്രമണമുണ്ടായെങ്കിലും വലിയ കേടുപാടുകള്‍ സംഭവിച്ചില്ല. ഈ കപ്പല്‍ വ്യൂഹത്തിലെ ഏഴ് കപ്പലുകളിലും ഇന്ത്യന്‍ പതാകയാണ് ഉണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ആവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും; കപ്പലുകള്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ ഇറാന് കര്‍ശന
'കടന്ന് പോകാന്‍ നിങ്ങള്‍ തന്നെയാണ് അനുമതി നല്‍കിയത്, എന്നിട്ടും വെടിയുതിര്‍ക്കുന്നു'; ഇന്ത്യന്‍ കപ്പലില്‍
പശ്ചിമേഷ്യൻ യുദ്ധത്തിനിടയിൽ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ; 12,980 കോടിയുടെ ഭാരത് മാരിടൈം ഇൻഷുറൻസ്
ഇറക്കുമതി കുറയ്ക്കാം; സ്വർണ്ണ ഖനനത്തിൽ വൻ കുതിപ്പിനൊരുങ്ങി ആന്ധ്രാപ്രദേശ്; രാജ്യത്തെ ആദ്യ സ്വകാര്യ