ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന സമയം സന്മാര് ഹെറാള്‍ഡ് എന്ന കപ്പലിലെ ജീവനക്കാരന് ഇറാന് നാവികസേനയുമായി നടത്തിയ ആശയവിനിമയത്തിന്റെ ഓഡിയോ സന്ദേശം പുറത്ത് വന്നു.
''സെപാ നേവി... ഇത് മോട്ടോര്‍ ടാങ്കര്‍ സന്മാര് ഹെറാള്‍ഡ് ആണ്. കടന്നുപോകാന്‍ നിങ്ങള്‍ തന്നെയാണല്ലോ അനുമതി നല്‍കിയത്. നിങ്ങളുടെ ലിസ്റ്റില്‍ രണ്ടാമതായാണ് എന്റെ പേരുള്ളത്. എന്നിട്ടും ഇപ്പോള്‍ നിങ്ങള്‍ വെടിയുതിര്‍ക്കുന്നു. എന്നെ തിരിച്ചുപോകാന്‍ അനുവദിക്കൂ,'' എന്ന് ജീവനക്കാരന് പരിഭ്രാന്തിയോടെ പറയുന്നതാണ് ഓഡിയോയില്‍ കേള്‍ക്കുന്നത്.
അമേരിക്കയും ഇസ്രയേലും ഇറാനും തമ്മില്‍ പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്നതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന് നാവികസേന വെടിയുതിര്‍ത്തിരുന്നു. 'സന്മാര് ഹെറാള്‍ഡ്', 'ജഗ് അര്‍ണവ്' എന്നീ ടാങ്കറുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആര്‍ക്കും പരിക്കേല്‍ക്കുകയോ കപ്പലുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ല.
സംഭവത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യ, ഇറാന് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറി ഇറാന് അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ കപ്പലുകള്‍ക്കും നാവികര്‍ക്കും സുരക്ഷിത പാത ഒരുക്കേണ്ടതിന്റെ പ്രാധാന്യം ഇന്ത്യ ചൂണ്ടിക്കാട്ടി. നേരത്തെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഉറപ്പാക്കാമെന്ന് ഇറാന് നല്കിയ ഉറപ്പ് ലംഘിക്കപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം യുദ്ധ സാഹചര്യത്തില്‍ ഇറാന്റെ സൈനിക വിഭാഗങ്ങള്‍ക്കിടയിലുള്ള ഏകോപനമില്ലായ്മയാണ് ഈ ആശയക്കുഴപ്പത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്. കടലിടുക്ക് തുറന്നുകൊടുക്കാനുള്ള മുന്‍ തീരുമാനം ശനിയാഴ്ച ഇറാന് മാറ്റി. അമേരിക്കയുടെ നാവിക ഉപരോധം വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന് വീണ്ടും നിയന്ത്രണം കടുപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ആവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും; കപ്പലുകള്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ ഇറാന് കര്‍ശന
പശ്ചിമേഷ്യൻ യുദ്ധത്തിനിടയിൽ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ; 12,980 കോടിയുടെ ഭാരത് മാരിടൈം ഇൻഷുറൻസ്
ഇന്ത്യയും ഇറാനും തമ്മില്‍ ശക്തമായ ബന്ധം: ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ വെടിവെപ്പിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന്
ഇറക്കുമതി കുറയ്ക്കാം; സ്വർണ്ണ ഖനനത്തിൽ വൻ കുതിപ്പിനൊരുങ്ങി ആന്ധ്രാപ്രദേശ്; രാജ്യത്തെ ആദ്യ സ്വകാര്യ