ആവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും; കപ്പലുകള്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ ഇറാന് കര്‍ശന മുന്നറിയിപ്പുമായി ഇന്ത്യ

APRIL 19, 2026, 6:17 AM

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് വെടിയുതിര്‍ത്ത സംഭവത്തില്‍ കര്‍ശന മുന്നറിയിപ്പുമായി ഇന്ത്യ. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇന്ത്യ ഇറാന് മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച നടന്ന വെടിവെപ്പില്‍ ഇന്ത്യന്‍ കപ്പലുകളായ ജഗ് അര്‍ണവ്, സാന്‍മാര്‍ ഹെറാള്‍ഡ് എന്നി കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. സൗദിയില്‍ നിന്നും ഇറാഖില്‍ നിന്നും ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി വരികയായിരുന്ന കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഒരു കപ്പലിന്റെ കാബിന്‍ ചില്ല് തകര്‍ന്നു. ആക്രമണത്തെ തുടര്‍ന്ന് കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് പിന്തിരിയേണ്ടി വന്നു. യുഎസ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് വഴി കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് നികുതി ഈടാക്കാന്‍ ഐആര്‍ജിഎസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം നിയമവിരുദ്ധമായ ആവശ്യങ്ങള്‍ക്ക് വഴങ്ങില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

ഇറാനിയന്‍ യുദ്ധക്കപ്പലായ 'ഐആര്‍ഐഎസ് ലാവന്‍' കൊച്ചി തുറമുഖത്ത് ഇന്ത്യയുടെ സഹായത്തോടെ അറ്റകുറ്റപ്പണികള്‍ക്കായി കിടക്കുമ്പോഴാണ് ഇന്ത്യയുടെ തന്നെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിവെപ്പ് നടത്തിയത്. ഇത് നയതന്ത്രതലത്തില്‍ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം ഇറാനിയന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam