വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം

OCTOBER 4, 2025, 6:00 AM

വെസ്റ്റിൻഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തിൽ ഇന്നിങ്‌സിന്റെയും 140 റൺസിന്റെയും കൂറ്റൻ വിജയവുമായി ഇന്ത്യ. ശുഭ്മൻ ഗില്ലിന്റെ ക്യാപ്ടൻസിയിൽ സ്വന്തം നാട്ടിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനത്തിൽ തന്നെ വിൻഡീസിനെ കീഴടക്കി. രണ്ടാമിന്നിങ്‌സിൽ വിൻഡീസിനെ വെറും 146 റൺസിന് ഓൾ ഔട്ടാക്കിയാണ് ഇന്ത്യൻ വിജയം. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസിന് ആദ്യമേ പിഴച്ചു. ഓപ്പണർമാരായ ജോൺ കാമ്‌ബെല്ലും ചാന്ദെർപോളും തുടക്കത്തിലേ വീണു. മധ്യനിരക്കു മാത്രമാണ് പിടിച്ചു നിൽക്കാനായത്. 74 ബോളിൽ 38 റൺസ് നേടിയ അലിക്ക് അതനാസാണ് വെസ്റ്റിൻഡീസ് നിരയിലെ ടോപ്‌സ്‌കോറർ. ഇന്ത്യൻ പേസ് നിര തിളങ്ങിയ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തി സിറാജ് താരമായി.

വിൻഡീസ് ആദ്യ ഇന്നിങ്‌സിൽ ഉയർത്തിയ 162 റൺസ് പിന്തുടർന്ന ഇന്ത്യ 448ന് അഞ്ച് എന്ന നിലയിൽ നിൽക്കേ ഡിക്ലയർ ചെയ്യുകയായിരുന്നു. കെ.എൽ. രാഹുൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ച്വറിയാണ് ഇന്ത്യക്ക് തുണയായത്. ഒൻപത് വർഷങ്ങൾക്കു ശേഷമാണ് കെ.എൽ. രാഹുൽ സ്വന്തം നാട്ടിൽ സെഞ്ചുറി നേടുന്നത്.

vachakam
vachakam
vachakam

രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. പേസ് നിരയും സ്പിൻ നിരയും ഒരുപോലെ തിളങ്ങിയപ്പോൾ വിൻഡീസ് ബാറ്റർമാർക്ക് മറുപടിയില്ലാതെ പോയി.

38 റൺസെടുത്ത അലിക്ക് അതനാസെയാണ് വെസ്റ്റിൻഡീസ് നിരയിൽ കൂടുതൽ റൺസ് നേടിയത്. ബാറ്റിംഗിലും ബൗളിംഗിലും മിന്നും ഓൾ റൗണ്ടർ പ്രകടനം കാഴ്ചവെച്ച രവീന്ദ്ര ജഡേജയാണ് മാൻ ഓഫ് ദി മാച്ച്. ഒക്ടോബർ 10 നാണ് വെസ്റ്റിൻഡീസുമായുള്ള അടുത്ത ടെസ്റ്റ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam