വനിതാ ടി20 ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ ഇന്ത്യൻ അമ്പയർ വൃന്ദ റാത്തി

JULY 5, 2026, 8:20 AM

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം 2026 വനിതാ ടി20 ലോകകപ്പിൽ നേരത്തെ പുറത്തായെങ്കിലും ഫൈനലിൽ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പിച്ച് ചരിത്രം കുറിക്കുകയാണ് അമ്പയർ വൃന്ദ റാത്തി.
ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിൽ നാളെ ലോർഡ്‌സിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പ് ഫൈനലിൽ ഓൺഫീൽഡ് അമ്പയറായി പ്രവർത്തിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) വൃന്ദയെ നിയമിച്ചു.

നവി മുംബൈയിലെ നെറുൽ സ്വദേശിനിയായ 37കാരിയായ വൃന്ദ റാത്തി, ജാക്വലിൻ വില്യംസിനൊപ്പമാണ് മത്സരം നിയന്ത്രിക്കുക. വനിതാ ലോകകപ്പ് ഫൈനലിൽ ഓൺഫീൽഡ് അമ്പയറാകുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടമാണ് ഇതോടെ വൃന്ദ സ്വന്തമാക്കുന്നത്. 1987ലെ പുരുഷ ലോകകപ്പ് ഫൈനലിൽ അമ്പയറായിരുന്ന രാം ബാബു ഗുപ്തയ്ക്ക് ശേഷം ഐ.സി.സി. ലോകകപ്പ് ഫൈനലിൽ ഓൺഫീൽഡ് അമ്പയറാകുന്ന രണ്ടാമത്തെ ഇന്ത്യൻ കൂടിയാണ് വൃന്ദ.

അതേസമയം, ജി.എസ്. ലക്ഷ്മി 2023, 2024 വനിതാ ടി20 ലോകകപ്പ് ഫൈനലുകളിൽ മാച്ച് റഫറിയായി പ്രവർത്തിച്ചിരുന്നു. ഇതിനകം 20 വനിതാ ഏകദിന മത്സരങ്ങളിലും 77 വനിതാ ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും ഒരു വനിതാ ടെസ്റ്റ് മത്സരത്തിലും വൃന്ദ അമ്പയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുംബൈ സർവകലാശാല വനിതാ ടീമിനായി നാല് വർഷം മീഡിയം പേസറായി കളിച്ചിരുന്ന വൃന്ദ പിന്നീട് അമ്പയറിംഗിലേക്കാണ് ശ്രദ്ധ തിരിച്ചത്.

vachakam
vachakam
vachakam

മുൻ ബി.സി.സി.ഐ. അമ്പയറും മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അമ്പയറിംഗ് കമ്മിറ്റി മുൻ ചെയർമാനുമായ ഗണേഷ് അയ്യരുടെ പ്രോത്സാഹനത്തെ തുടർന്നാണ് അമ്പയറാകാൻ തീരുമാനിച്ചത്. 2014ൽ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അമ്പയർ പരീക്ഷ വിജയിച്ച വൃന്ദ, 2018ൽ ബി.സി.സി.ഐ.യുടെ അമ്പയർ പരീക്ഷയും വിജയിച്ചു. 2020ൽ ഐ.സി.സി. ഡെവലപ്‌മെന്റ് പാനലിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

2023 ഡിസംബറിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന വനിതാ ടെസ്റ്റ് മത്സരത്തിൽ അമ്പയറായതോടെ വനിതാ ടെസ്റ്റിൽ അമ്പയറാകുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രവും വൃന്ദ സ്വന്തമാക്കിയിരുന്നു. 2022ലെ കോമൺവെൽത്ത് ഗെയിംസിലും 2023 വനിതാ ടി20 ലോകകപ്പിലും ഉദ്ഘാടന വനിതാ പ്രീമിയർ ലീഗ് ഫൈനലിലും ചൈനയിലെ ഏഷ്യൻ ഗെയിംസിലും വൃന്ദ അമ്പയറിംഗ് സംഘത്തിന്റെ ഭാഗമായിരുന്നു.

2023ൽ രഞ്ജി ട്രോഫിയിലെ ഗോവ - പുതുച്ചേരി പുരുഷ മത്സരത്തിൽ അമ്പയറായതിലൂടെ ഇന്ത്യയിൽ പുരുഷ ആഭ്യന്തര മത്സരത്തിൽ ഓൺഫീൽഡ് അമ്പയറായ ആദ്യ വനിതകളിൽ ഒരാളെന്ന നേട്ടവും വൃന്ദ സ്വന്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam