വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ

OCTOBER 14, 2025, 1:24 AM

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
വിൻഡീസ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ കെ.എൽ. രാഹുൽ അർധ സെഞ്ച്വറി നേടി പുറത്താവാതെ നിന്നു.
സായ് സുദർശനാണ് അവസാന ദിവസം ആദ്യ സെഷനിൽ തന്നെ പുറത്തായത്. 76 പന്തിൽ 39 റൺസടിച്ച സായ് സുദർശൻ വിൻഡീസ് ക്യാപ്ടൻ റോസ്റ്റൻ ചെയ്‌സിന്റെ പന്തിൽ പുറത്താകുകയായിരുന്നു.

ഒരു സിക്‌സും ഒരു ഫോറും നേടിയ ക്യാപ്ടൻ ശുഭ്മാന ഗിൽ മികച്ച തുടക്കം നേടിയെങ്കിലും അധിക സമയം നീണ്ടില്ല. 13 റൺസെടുത്ത ഗില്ലിനെ ചെയ്‌സിന്റെ പന്തിൽ ജസ്റ്റിൻ ഗ്രീവ്‌സ് ക്യാച്ചെടുത്തു പുറത്താക്കി. എന്നാൽ 

vachakam
vachakam
vachakam

വിജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കി. അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സിനും 140 റൺസിനും ഇന്ത്യ വിജയിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam