വനിതാ ജൂനിയർ ഏഷ്യാകപ്പ് ഹോക്കിയിൽ ഉസ്‌ബെക്കിസ്ഥാനെ ഗോളിൽമുക്കി ഇന്ത്യ

JUNE 4, 2023, 12:35 PM

വനിതാ ജൂനിയർ ഏഷ്യാകപ്പ് ഹോക്കിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെ മറുപടിയില്ലാത്ത 22 ഗോളുകൾക്ക് തകർത്ത് ഇന്ത്യ തുടക്കം ഗംഭീരമാക്കി. ഇന്ത്യയ്ക്ക് വേണ്ടി അന്നു ഡബിൾ ഹാട്രിക്ക് നേടി. മുംതാസ് ഖാനും ദീപികയും നാല് ഗോൾ വീതം നേടി.

വൈഷ്ണവി വിഠൽ ഫാൽക്കെയും സുനെലിത ടോപ്പോയും ദീപിക സോരെംഗും രണ്ട് ഗോൾ വീതം നേടിയപ്പോൾ മഞ്ജു ചോർസിയ, നീലം എന്നിവർ ഓരോതവണ ലക്ഷ്യംകണ്ടു. ആറാം മിനിട്ടിൽ തുടങ്ങിയ ഗോളടി അറുപതാം മിനിട്ടുവരെ തുടർന്നു. വമ്പൻ ജയത്തോടെ പൂൾ എയിൽ ഇന്ത്യ ഒന്നാമതെത്തി.

നാളെ നടക്കുന്ന രണ്ടാംമത്സരത്തിൽ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യ, ദക്ഷിണ കൊറിയ, മലേഷ്യ, ചൈനീസ് തായ്‌പേയ്, ഉസ്‌ബെക്കിസ്താൻ എന്നീ ടീമുകളാണ് പൂൾ എയിൽ മത്സരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam