അബുദാബി: മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും കമന്റേറ്ററുമായ ദിനേശ് കാർത്തിക് യൂത്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ഇത്തവണ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ലീഗ് ടി20 (ഐഎൽടി20) മത്സരത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. ഷാർജ വാരിയേഴ്സിനായാണ് കാർത്തിക് കളിക്കുക.
ശ്രീലങ്കൻ താരം കുശാൽ മെൻഡിസിന് പകരക്കാരനായി കാർത്തിക് എത്തുന്നു. മുൻ ദക്ഷിണാഫ്രിക്കൻ താരം ജെപി ഡുമിനിയാണ് ഷാർജ വാരിയേഴ്സിനെ പരിശീലിപ്പിക്കുന്നത്. അടുത്ത വർഷം ജനുവരി 10 മുതൽ ഫെബ്രുവരി 11 വരെ ടൂർണമെന്റ് നടക്കും.
2013ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്‍ ചാംപ്യനായിട്ടുണ്ട് കാര്‍ത്തിക്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിലും 2013ല്‍ ചാംപ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിലും കാര്‍ത്തിക് അംഗമായിരുന്നു.
അന്താരാഷ്ട്ര, ഐപിഎല്‍ മത്സരങ്ങളില്‍ നിന്നു വിരമിച്ച ശേഷം കാര്‍ത്തിക് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ബാറ്റിങ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തവണ ഐപിഎല്‍ കിരീടം നടാടെ ആര്‍സിബി ഉയര്‍ത്തിയപ്പോള്‍ താരവും കോച്ചിങ് സ്റ്റാഫില്‍ അംഗമായിരുന്നു.
412 ടി20 മത്സരങ്ങളില്‍ 364 ഇന്നിങ്‌സ് കളിച്ച് 7,437 റണ്‍സാണ് കാര്‍ത്തിക് നേടിയത്. 35 അര്‍ധ സെഞ്ച്വറികളും ഈ ഫോര്‍മാറ്റിലുണ്ട്. 136.66 ആണ് സ്‌ട്രൈക്ക് റേറ്റ്. ഇന്ത്യന്‍ ജേഴ്‌സിയില്‍ 60 ടി20 മത്സരങ്ങള്‍ കളിച്ചു. 48 ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്തു 686 റണ്‍സ് നേടി. 142.61 ആണ് സ്‌ട്രൈക്ക് റേറ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്