ക്രിക്കറ്റ് ലോകകപ്പ്: വ്യൂവർഷിപ്പിൽ കൂറ്റൻ റെക്കോർഡ്

NOVEMBER 28, 2023, 3:36 PM

2023ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ടെലിവിഷൻ, സ്ട്രീമിംഗ് വ്യൂവർഷിപ്പ് റെക്കോർഡുകൾ തകർത്തുക്കൊണ്ട് ഇന്ത്യൻ ടിവി ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇവന്റായി മാറി.

48 ദിവസം നീണ്ടുനിന്ന ഇവന്റ് 518 ദശലക്ഷം ഇന്ത്യക്കാരാണ്സ്റ്റാർ സ്പോർട്സ് ടിവി ചാനലിലൂടെ കണ്ടത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാർ ഒടിടി ആപ്പിലൂടെ 295 ദശലക്ഷം പേരും മത്സരം ആസ്വദിച്ചു.

സ്ട്രീമിംഗ് മേഖലയിൽ കോടീശ്വരനായ മുകേഷ് അംബാനിയുടെ ജിയോസിനിമയുമായുള്ള കടുത്ത മത്സരത്തിലാണ് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ നിലവിൽ കടന്നുപോകുന്നത്. അതിനിടെ പുറത്തുവന്ന ഈ റിപ്പോർട്ട്‌ ഡിസ്നിക്ക്  വലിയ ഉത്തേജനമാണ് നൽകുന്നത്.

vachakam
vachakam
vachakam

വാസ്തവത്തിൽ, ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ (BARC) ഡാറ്റയെ അടിസ്ഥാനമാക്കി 51 ദശലക്ഷം ഉപയോക്താക്കൾ ടിവിയിൽ മാത്രം ലോകകപ്പ് ഫൈനൽ കണ്ടുവെന്നാണ് ഡിസ്നി പറയുന്നത്.  കടുത്ത മത്സരങ്ങൾക്കിടയിലുള്ള ഡിസ്നിയുടെ ഈ വിജയം ഇന്ത്യയിലെ അതിന്റെ തന്ത്രപരമായ തീരുമാനങ്ങളെ സ്വാധീനിച്ചേക്കാം.

നിലവിൽ ജിയോ സിനിമ ഉൾപ്പെടെയുള്ള നിരവധി പ്ലാറ്റ്‌ഫോമുകൾ പ്രേക്ഷകർക്ക് അവരുടെ സ്മാർട്ട് ഫോണുകളിൽ പ്രധാന സ്‌പോർട്സ് ഇവന്റുകൾ സൗജന്യമായി കാണാൻ സൗകര്യം ഒരുക്കിയിരുന്നു.ഇതോടെ നിരവധി പേർ ഹോട്സ്റ്റാർ വിട്ടുപോയിരുന്നു.

എച്ച്ബിഒ കണ്ടന്റുകൾ ഒഴിവാക്കപ്പെട്ടതും ഹോട്സ്റ്റാറിനെ വലിയ രീതിയിൽ ബാധിച്ചിരുന്നു. എന്നാൽ ക്രിക്കറ്റ് ലോകകപ്പ് എത്തിയയോടെ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലേക്ക് സ്പോർട്സ് പ്രേമികൾ തിരികെ വന്ന കാഴ്ച്ചയാണ് കണ്ടത്.2024-2027 കാലയളവിൽ ഇന്ത്യയിൽ നടക്കുന്ന ഐസിസി ടൂർണമെന്റുകളുടെ ഡിജിറ്റൽ, സ്ട്രീമിംഗ് അവകാശങ്ങൾ ഏകദേശം 3 ബില്യൺ യുഎസ് ഡോളറിനാണ് ഡിസ്നി നേടിയത്.

vachakam
vachakam
vachakam

ENGLISH SUMMARY: ICC Men's ODI World Cup viewership records

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam