ഐ.പി.എൽ 2026 സീസണിൽ വൈഭവ് സൂര്യവംശിക്ക് കിട്ടിയത് എത്ര?

JUNE 2, 2026, 9:26 AM

ഐ.പി.എൽ സീസണിൽ ക്രിക്കറ്റ് ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ച പ്രകടനമാണ് രാജസ്ഥാൻ റോയൽസിന്റെ 15 വയസുകാരൻ വൈഭവ് സൂര്യവംശി പുറത്തെടുത്തത്.

സീസണിൽ ഉടനീളം 16 മത്സരങ്ങളിൽ നിന്ന് 776 റൺസ് അടിച്ചുകൂട്ടി റൺവേട്ടക്കാരനുള്ള 'ഓറഞ്ച് ക്യാപ്പ് ' സ്വന്തമാക്കിയ താരം, ലേലത്തിൽ തനിക്കുണ്ടായിരുന്ന വിപണി മൂല്യത്തെക്കാൾ എത്രയോ അധികമാണ് തന്റെ പ്രതിഭയെന്ന് അടിവരയിട്ടു.

കഴിഞ്ഞ മെഗാ ലേലത്തിൽ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് വൈഭവിനെ ടീമിലെത്തിലെത്തിച്ചത്. ഈ സീസണിലും വൈഭവിനെ 1.10 കോടിക്ക് തന്നെയായിരുന്നു രാജസ്ഥാൻ നിലനിർത്തിയത്. എങ്കിലും, ടൂർണമെന്റിലുടനീളം നടത്തിയ അവിശ്വസനീയ പ്രകടനങ്ങളിലൂടെ 3 കോടിയോളം രൂപയാണ് വൈഭവ് ഈ സീസണൊടുവിൽ സ്വന്തം അക്കൗണ്ടിലെത്തിച്ചത്.

vachakam
vachakam
vachakam

അവാർഡുകളെല്ലാം ഒറ്റക്ക് തൂക്കി

രാജസ്ഥാൻ റോയൽസ് ഫൈനലിൽ എത്തിയില്ലെങ്കിലും, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന സമ്മാനദാന ചടങ്ങിൽ വൈഭവ് സൂര്യവംശിയായിരുന്നു പ്രധാന താരം. ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'മോസ്റ്റ് വാല്യുബിൾ പ്ലെയർ' പുരസ്‌കാരം ഉൾപ്പെടെയുള്ള അവാർഡുകളെല്ലാം വൈഭവ് ഒറ്റയ്ക്ക് തൂക്കി.

ലഭിച്ച പ്രധാന പുരസ്‌കാരങ്ങളും ക്യാഷ് പ്രൈസുകളും:

vachakam
vachakam
vachakam

  • മോസ്റ്റ് വാല്യുബിൾ പ്ലെയർ: 15 ലക്ഷം രൂപ
  • ഓറഞ്ച് ക്യാപ്പ് (കൂടുതൽ റൺസ്): 10 ലക്ഷം രൂപ
  • സൂപ്പർ സ്‌ട്രൈക്കർ ഓഫ് ദി സീസൺ: 10 ലക്ഷം രൂപ (ഒപ്പം ടാറ്റ സിയറ കാറും)
  • സൂപ്പർ സിക്‌സസ് ഓഫ് ദി സീസൺ (72 സിക്‌സറുകൾ): 10 ലക്ഷം രൂപ
  • എമേർജിംഗ് പ്ലെയർ ഓഫ് ദി സീസൺ: 10 ലക്ഷം രൂപ
  • മാച്ച് ഫീസായി മാത്രം 1.20 കോടി രൂപ

അടിസ്ഥാന കരാർ തുകയായ 1.10 കോടിക്ക് പുറമെ, ഐ.പി.എല്ലിൽ കളിക്കുന്ന ഓരോ മത്സരത്തിനും 7.5 ലക്ഷം രൂപ വീതം കളിക്കാർക്ക് മാച്ച് ഫീസായി ലഭിക്കും. ഈ സീസണിൽ രാജസ്ഥാനുവേണ്ടി 16 മത്സരങ്ങളിൽ വൈഭവ് കളത്തിലിറങ്ങിയിരുന്നു. ഇതിലൂടെ മാത്രം 1.20 കോടി രൂപയാണ് വൈഭവിന് ലഭിച്ചത്. കരാർ തുകയായ 1.10 കോടിയും, മാച്ച് ഫീസിനത്തിൽ ലഭിച്ച 1.20 കോടിയും ചേർന്നപ്പോൾ തന്നെ വൈഭവിന്റെ പ്രതിഫലം 2.30 കോടിയായി ഉയർന്നു. ഇതിന് പുറമെയാണ് ഫൈനൽ വേദിയിൽ നിന്ന് ലഭിച്ച 55 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകൾ.

കൂടാതെ, ലീഗ് മത്സരങ്ങളിൽ താരം സ്വന്തമാക്കിയ 'പ്ലെയർ ഓഫ് ദി മാച്ച് ', 'ഇലക്ട്രിക് സ്‌ട്രൈക്കർ ഓഫ് ദി മാച്ച് ', 'മോസ്റ്റ് സിക്‌സസ് ഓഫ് ദി മാച്ച് ' എന്നീ മാച്ച് ഡേ പുരസ്‌കാരങ്ങളിലൂടെ ഓരോ ലക്ഷം രൂപ വീതവും വൈഭവ് പലതവണ വാരിക്കൂട്ടി. ചുരുക്കത്തിൽ, തന്റെ കരിയറിലെ ആദ്യ സമ്പൂർണ്ണ ഐ.പി.എൽ സീസൺ കൊണ്ട് പ്രകടനത്തിൽ മാത്രമല്ല സമ്പാദ്യത്തിലും വലിയ കുതിപ്പാണ് വൈഭവ് നടത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam