ശക്തരായ പോരാളികളാണ് കഠിനമായ പരീക്ഷണങ്ങളെ നേരിടുക; തോൽ‌വിയിൽ പ്രതികരിച്ച് മുംബൈ

MARCH 28, 2024, 6:21 PM

ഹൈദരാബാദ്: സൺ റൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎൽ  മത്സരത്തിൽ  മുംബൈ ഇന്ത്യൻസിന് തോൽവി. ഐപിഎല്ലിൽ 277 റൺസ് എന്ന റെക്കോർഡ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത മുംബൈ നന്നായി പൊരുതിയെങ്കിലും 31 റൺസിന് തോൽവി വഴങ്ങി. ഇപ്പോഴിതാ മത്സരത്തിലെ തോൽവിയിൽ പ്രതികരിച്ച് ടീമിന് ഊർജം പകരാൻ രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ.

'ശക്തരായ പോരാളികളാണ് കഠിനമായ പരീക്ഷണങ്ങളെ നേരിടുക. നമ്മളാണ് മത്സരത്തിലെ ഏറ്റവും ശക്തമായ ടീം. ഒരു ബാറ്റിങ് ഗ്രൂപ്പായോ അല്ലെങ്കില്‍ മുഴുവനായോ മുംബൈ ഇന്ത്യന്‍സ് എന്ന ടീമെന്ന നിലയില്‍ നമ്മള്‍ എത്തിയ സ്ഥാനത്തിന് അടുത്തെങ്കിലും ആര്‍ക്കെങ്കിലും വരാന്‍ കഴിയുമെങ്കില്‍ അത് നമുക്ക് മാത്രമാണ്', മത്സരത്തിന് ഡ്രെസിങ് റൂമിലെത്തി താരങ്ങളോട് സംസാരിക്കുകയായിരുന്നു പാണ്ഡ്യ. മുംബൈ ഇന്ത്യന്‍സ് തന്നെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

നമ്മുടെ ബൗളർമാരിൽ ഞാൻ അഭിമാനിക്കുന്നു. സാഹചര്യം കഠിനമായിരുന്നെങ്കിലും ആരും തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയില്ല. എല്ലാവരും ബൗൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവന്നു. അതൊരു നല്ല കാര്യമാണ്. നല്ലതോ ചീത്തയോ എന്തുതന്നെ സംഭവിച്ചാലും ഞങ്ങൾ അത് ഒരുമിച്ച് കൈകാര്യം ചെയ്യുമെന്നും പരസ്പരം സഹായിക്കുമെന്നും ഉറപ്പിക്കാം. നമ്മള്‍ ഒരുമിച്ചായിരിക്കും', പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam