ചരിത്ര വിജയവുമായി പഞ്ചാബ് കിംഗ്‌സ്

APRIL 27, 2024, 10:57 AM

ഐപിഎല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് ചരിത്ര വിജയം. ടി20 ചരിത്രത്തിലെ ഏറ്റവും വലിയ ചെയ്‌സിനാണ് ഇന്ന് ഈഡൻ ഗാർഡൻ സാക്ഷ്യം വഹിച്ചത്. റൺ ഒഴുകിയ ദിവസത്തിൽ കൊൽക്കത്ത ഉയർത്തിയ 262 എന്ന വലിയ സ്‌കോർ ചെയ്ത് പഞ്ചാബ് കിംഗ്‌സ് 8 വിക്കറ്റിന്റെ വിജയമാണ് നേടിയത്.

പഞ്ചാബിന് ഇന്ന് മികച്ച തുടക്കമാണ് അവരുടെ ഓപ്പണർമാർ നൽകിയത്. പ്രബ്‌സിമ്രാൻ 20 പന്തിൽ 54 റൺസാണ് അടിച്ചു കൂട്ടിയത്. ആദ്യ 6 ഓവറിൽ ബെയര്‍‌സ്റ്റോയും പ്രബ്‌സിമ്രാനും കൂടി 93 റൺസ് അടിച്ചുകൂട്ടി. ഐപിഎൽ ചരിത്രത്തിൽ പഞ്ചാബിന്റെ ഏറ്റവും ഉയർന്ന പവർപ്ലേ സ്‌കോർ ആണിത്. ആദ്യ വിക്കറ്റ് പോയ ശേഷം ബെയിര്‍‌സ്റ്റോയും റിലി റുസൊയും ആക്രമണം തുടർന്നു.

12 ഓവറിലേക്ക് അവർ 173 റൺസ് എടുത്തു. അവസാന 8 ഓവറിൽ 89 റൺസ് ആയിരുന്നു പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. അത് 6 ഓവറിൽ 66 ആയി കുറഞ്ഞു. 16 പന്തിൽ നിന്ന് 26 അടിച്ച റിലി റുസോയെ അവർക്ക് നഷ്ടമായി. പിറകെ വന്ന അശുതോഷും ആക്രമിച്ചു കളിച്ചു.

vachakam
vachakam
vachakam

ബെയര്‍‌സ്റ്റോ 45 പന്തിൽ സെഞ്ച്വറിയിൽ എത്തി. അവസാന 3 ഓവറിൽ പഞ്ചാബിന് 34 റൺസ് മാത്രമെ ജയിക്കാൻ വേണ്ടിയിരുന്നുള്ളൂ. ഹർഷിത് എറിഞ്ഞ 18-ാം ഓവറിൽ തുടക്കത്തിൽ തന്നെ 2 സിക്‌സ് അടിച്ച് ശശാങ്ക് അർധ സെഞ്ച്വറി പൂർത്തിയാക്കി. 23 പന്തിലേക്ക് ശശാങ്ക് 50 കടന്നു. 18-ാം ഓവർ കഴിഞ്ഞപ്പോൾ 2 ഓവറിൽ ജയിക്കാൻ വേണ്ടത് വെറും 9 റൺസ്.

ശശാങ്ക് ആകെ 28 പന്തിൽ 68 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 8 സിക്‌സും 2 ഫോറും ശശാങ്ക് അടിച്ചു. ബെയര്‍‌സ്റ്റോ 48 പന്തിൽ 108 റൺസുമായും പുറത്താകാതെ നിന്നു. 9 സിക്‌സും 8 ഫോറും ബെയര്‍‌സ്റ്റോ അടിച്ചു.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറിൽ 261 എന്ന കൂറ്റൻ സ്‌കോർ ആണ് അടിച്ചത്. ഈഡൻ ഗാർഡനിലെ ടി20യിലെ ഏറ്റവും ഉയർന്ന സ്‌കോർ ആണ് ഇത്. ഓപ്പണർമാരായ സുനിൽ നരൈനും ഹിൽ സാൾട്ടും നൽകിയ മികച്ച തുടക്കമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് കരുത്തായത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 10.3 ഓവറിൽ 138 റൺസാണ് അടിച്ചുകൂട്ടിയത്.

vachakam
vachakam
vachakam

സീസണിലെ തന്റെ മൂന്നാം ഫിഫ്റ്റി അടിച്ച സുനിൽ നരൈൻ 32 പന്തിൽ നിന്ന് 71 റൺസാണ് അടിച്ചത്. നാല് സിക്‌സും ഒമ്പത് ഫോറും സുനിൽ നരൈന്റെ ഇന്നിംഗ്‌സിൽ ഉൾപ്പെടുന്നു. ഫിൽ സാൾട്ട് ആകട്ടെ 37 പന്തിൽ 75 റൺസും അടിച്ചു. 6 സിക്‌സും ആറ് ഫോറും ആ ഇന്നിംഗ്‌സിൽ ഉണ്ടായിരുന്നു.

പിറകെ വന്ന റസർ 12 പന്തിൽ 24 റൺസ് എടുത്തു. 15 ഓവറിലേക്ക് കൊൽക്കത്ത 200 റൺസ് കടന്നു. ഇതു കഴിഞ്ഞ് ശ്രേയസ് അയ്യറും വെങ്കിടേഷ് അയ്യറും ചേർന്ന് വെടിക്കെട്ട് നടത്തി. ശ്രേയസ് അയ്യർ 10 പന്തിൽ 28 റൺസ് അടിച്ചു. വെങ്കിടേഷ് അയ്യർ 23 പന്തിൽ 39 റൺസ് എടുത്ത് പുറത്തായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam