സ്വത്ത് തർക്കം; മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി മധ്യവയസ്കൻ 

MAY 8, 2024, 10:27 PM

ജയ്‌പൂർ: സ്വത്ത് തർക്കത്തെ തുടർന്ന് മധ്യവയസ്കൻ മാതാപിതാക്കളെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. നകോഡ കോളനി നിവാസിയായ ഗഗേന്ദ്ര ഗൗതമാണ് (50) സ്വന്തം മാതാപിതാക്കളെ ദാരുണമായി കൊലപ്പെടുത്തിയത്. തല ഭിത്തിയിലിടിച്ചും കുത്തിയും ആണ് ഇയാൾ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്.

ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി പ്രേംബിഹാരി ഗൗതം(75), ഭാര്യ ദേവകി ബായ് (72) എന്നിവരാണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. 

ബുധനാഴ്ച രാവിലെ ഗൗതം സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇളയ സഹോദരൻ നൽകിയ പരാതിയിൽ ഗൗതമിനും ഭാര്യക്കും മക്കൾക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. കൊലപാതകം നടക്കുമ്പോൾ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. പൊലീസ് എത്തുന്നതിന് മുമ്പേ ഇവർ ര‍ക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam