എറണാകുളത്ത് വൈദ്യുതി തകരാര്‍; ട്രെയിൻ ഗതാഗതം 2 മണിക്കൂറിലധികമായി തടസ്സപ്പെട്ടു

MAY 8, 2024, 10:08 PM

കൊച്ചി: എറണാകുളം നോർത്തിനും ആലുവ സ്റ്റേഷനുമിടയിൽ വൈദ്യുതി തകരാര്‍ നേരിട്ടതിനെ തുട‍ര്‍ന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതായി റിപ്പോർട്ട്. രണ്ടര മണിക്കൂറിലധികമായി ട്രെയിനുകൾ പലയിടത്തായി പിടിച്ചിട്ടിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം. 

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍, കൊച്ചുവേളി - യശ്വന്ത്‌പൂര്‍ ഗരീബ് രഥ് എക്സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളാണ് എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുന്നത്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. 

അതേസമയം വൈദ്യുതി തകരാ‍ര്‍ ഉടൻ പരിഹരിക്കാൻ സാധ്യതയില്ലെന്നാണ് റെയിൽവെ അധികൃതര്‍ പറയുന്നത്. പുതുക്കലവട്ടത്ത് ട്രാക്കിൽ നിര്‍ത്തിയിട്ട തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്‌ദി എക്‌സ്‌പ്രസ് ഡീസൽ എഞ്ചിൻ ഘടിപ്പിച്ച് മുന്നോട്ട് പോവുകയാണ്. അതേസമയം വെള്ളവും ഭക്ഷണവും കിട്ടാത്ത സ്ഥിതിയിൽ നിരവധി യാത്രക്കാര്‍ പ്രതിഷേധത്തിലുമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam