മകളെ കാണാതായതിന്റെ മനോവിഷമത്തിൽ പിതാവ് ആത്മഹത്യ ചെയ്തു 

MAY 8, 2024, 10:52 PM

മകളെ കാണാതായതിന്റെ മനോവിഷമത്തിൽ പിതാവ് ആത്മഹത്യ ചെയ്‌തതായി റിപ്പോർട്ട്. രാജസ്ഥാനിലെ ദുംഗർപൂർ ജില്ലയിലെ ചൗരാസി സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്. ദുംഗർ കനിപ എന്നയാളാണ് ആത്മഹത്യ ചെയ്‌തത്. 

ഇയാളുടെ 13 വയസുകാരിയായ മകളെ ഇന്നലെ (മെയ് 7) രാവിലെ മുതൽ കാണാതായിരുന്നു. ഇതിനെ തുടർന്നുണ്ടായ വിഷമത്തിൽ ആണ് ആത്മഹത്യ എന്നാണ് പുറത്തു വരുന്ന വിവരം. സഹോദരിയെ കാണാതായതിനെ തുടർന്ന് പിതാവും ബന്ധുക്കളും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും ഇതിനെ തുടർന്നാണ് ഇന്നലെ രാത്രി പിതാവ് ആത്മഹത്യ ചെയ്‌തെന്നും മരിച്ച ദുംഗർ കനിപയുടെ മകൻ കരൺ കനിപ പറഞ്ഞു. 

ദുംഗർപൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ ചൗരാസി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam