ഐ.എ.എസ് ഉദ്യോഗസ്ഥയ്ക്ക് അർദ്ധരാത്രിയിൽ ലൈംഗികച്ചുവയുള്ള സന്ദേശം; ക്ലർക്കിനെതിരെ നടപടി

MAY 8, 2024, 9:51 PM

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥയ്ക്ക് അർദ്ധരാത്രിയിൽ നിരന്തരം ലൈംഗികച്ചുവയുള്ള സന്ദേശങ്ങളയച്ച ക്ലർക്കിനെതിരെ നടപടി. തിരുവനന്തപുരം റവന്യു ഡിവിഷൻ ഓഫീസ് ക്ലാർക്ക് ആർ.പി. സന്തോഷ് കുമാറിനെതിരെയാണ് നടപടി ഉണ്ടായത്. ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്  ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

മേയ് ആറിന് രാത്രി 11 മുതലാണ് സംഭവങ്ങൾ ആരംഭിച്ചത്. ഉദ്യോഗസ്ഥയുടെ ഫോൺ നമ്പരിൽ പല തവണ വിളിച്ച ഇയാളെ അവർ വിലക്കിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. പിന്നീട് ഫോൺ എടുക്കാത്തതിനെ തുടർന്ന് ഇയാൾ വാട്‌സ് ആപ്പിൽ സന്ദേശം അയക്കുകയായിരുന്നു. 

തുടർന്ന് ഇയാൾ അടുത്ത ദിവസം രാവിലെ എട്ട് മണിവരെ സന്ദേശം അയക്കുന്നത് തുടർന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയത്. ലൈംഗിക പീഡന പരിധിയിൽ വരുന്നതാണ് പരാതിയെന്ന് വകുപ്പുതല അന്വേഷണത്തിലും കണ്ടെത്തിയതോടെയാണ് സന്തോഷിനെ സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥയ്ക്ക് അയച്ച സന്ദേശങ്ങൾ ഔദ്യോഗിക പദവിക്ക് നിരക്കുന്നതല്ലെന്നും ഇയാൾ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam