സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

MAY 8, 2024, 8:24 PM

ഡൽഹി: വിവാദത്തിനു പിന്നാലെ സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. കിഴക്കന്‍ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ ചൈനക്കാരോട് സാമ്യമുള്ളവരാണെന്നും ദക്ഷിണേന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെപ്പോലെയാണെന്നുമുള്ള പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് രാജി. 

സ്വന്തം ഇഷ്ടപ്രകാരമാണ് രാജിയെന്നും അദ്ദേഹത്തെ രാജി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്വീകരിച്ചതായും കോണ്‍ഗ്രസ് വാര്‍ത്താവിതരണ വകുപ്പ് മേധാവി ജയറാം രമേശ് അറിയിച്ചു. 

'ഇന്ത്യ പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്തെ നമുക്ക് ഒരുമിച്ച്‌ നിര്‍ത്താന്‍ കഴിയും. കിഴക്കുള്ളവര്‍ ചൈനക്കാരെ പോലെ, പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെ, വടക്കുള്ളവര്‍ വെളുത്തവരെ പോലെ, തെക്ക് ഭാഗത്തുള്ളവര്‍ ആഫ്രിക്കക്കാരെ പോലെ കാണപ്പെടുന്നു.

vachakam
vachakam
vachakam

പരാമര്‍ശം വിവാദമായതിനു പിന്നാലെ കോണ്‍ഗ്രസ് അദ്ദേഹത്തെ തള്ളിപ്പറഞ്ഞിരുന്നു. 'ഇന്ത്യയുടെ വൈവിധ്യത്തെ ചിത്രീകരിക്കാനായി സാം പിത്രോഡ പറഞ്ഞ സാദൃശ്യങ്ങള്‍ ഏറ്റവും ദൗര്‍ഭാഗ്യകരവും അസ്വീകാര്യവുമാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഇതിനോട് പൂര്‍ണമായും വിയോജിക്കുന്നുവെന്ന് ജയറാം രമേഷ് എക്‌സിലെ പോസ്റ്റില്‍ വ്യക്തമാക്കി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam