വിദേശ കമ്പനികളുടെ പേറ്റന്റുകള്‍ തീരുന്നു; 2030-ഓടെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസ് വിപണി കീഴടക്കും 

APRIL 27, 2024, 7:25 PM

ഡൽഹി: 2030-ഓടെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസ് വൻ കുതിപ്പ് തുടരുമെന്ന് പഠനം. ബില്യൺ ഡോളർ വിറ്റുവരവുള്ള 24 മരുന്ന് കമ്പനികൾക്ക് അടുത്ത ആറ് വർഷത്തിനുള്ളിൽ പേറ്റൻ്റ് നഷ്ടമാകും. 

ആർത്രൈറ്റിസ്, ക്യാൻസർ, ആസ്‌തമ എന്നീ രോഗങ്ങളുടെ പ്രധാന മരുന്നുകൾ ഉത്പാദിപ്പിക്കുന്ന ഹ്യൂമിറ, കീട്രൂഡ എന്നിവരുടെ ഉൾപ്പെടെ പേറ്റന്റുകളുടെ കാലാവധിയാണ് കഴിയുന്നത്. ഇത് ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ഇന്ത്യയിൽ ജനറിക് മരുന്ന് നിർമ്മാതാക്കൾക്ക് വലിയ വിപണിസാധ്യതയാണ് തുറന്നുനൽകുന്നത്.

20.75 ലക്ഷം കോടിയുടെ ആഗോള വിറ്റുവരവ് മരുന്നുകളുടെ പേറ്റൻ്റുകൾ 2030-ഓടെ കാലഹരണപ്പെടും. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് മരുന്നിൻ്റെ വിൽപ്പനയിലൂടെ 2022-ൽ ഹുമിറ 1.76 ലക്ഷം കോടി രൂപ വരുമാനം നേടിയിരുന്നു.

vachakam
vachakam
vachakam

മറ്റ് മരുന്നുകളുടെ വിറ്റുവരവും സമാനമാണ്. ഈ അവസരം കൃത്യമായി ഉപയോഗിച്ചാൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ വലിയ നേട്ടമുണ്ടാകുമെന്ന് ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് നടത്തിയ പഠനം പറയുന്നു.

ഫാർമസ്യൂട്ടിക്കൽസ് വകുപ്പിൻ്റെ 2022-23 വാർഷിക റിപ്പോർട്ട് അനുസരിച്ച്, 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽസിൻ്റെ മൊത്തം വാർഷിക വിറ്റുവരവ് ഏകദേശം 42.34 ബില്യൺ ഡോളറാണ്.

ഏഴ് ഇന്ത്യൻ കമ്പനികൾ - സൺ ഫാർമ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ലുപിൻ, സിപ്ല, അരബിന്ദോ ഫാർമ, സൈഡസ് കാഡില, ടോറൻ്റ് ഫാർമ - ലോകത്തിലെ ഏറ്റവും മികച്ച 15 ജനറിക് മരുന്ന് വിതരണക്കാരുടെ പട്ടികയിൽ ഇടം നേടി.

vachakam
vachakam
vachakam

വരാനിരിക്കുന്ന പേറ്റൻ്റ് നഷ്ടം യുഎസിലെയും യൂറോപ്പിലെയും ഫൈസർ, നൊവാർട്ടിസ്, മെർക്ക്, എലി ലില്ലി, ബ്രിസ്റ്റോൾ-മിയേഴ്‌സ് സ്ക്വിബ് എന്നിവയുൾപ്പെടെയുള്ള വലിയ ബയോഫാർമ കമ്പനികളെ ബാധിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam