ബെഞ്ച് സ്‌ട്രെങ്ത്ത് കൂട്ടാനെങ്കിലും അഭിഷേക് ശർമ്മയെ ടീമിലെടുക്കാമോ : ഹർഭജൻ സിംഗ്

MAY 10, 2024, 7:41 PM

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് തകർപ്പൻ വിജയം നേടിയതിന് പിന്നാലെ ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയെ ലോകകപ്പ് ടീമിലെടുക്കുമോ എന്ന ചോദ്യവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് രംഗത്ത്.

ഐപിഎല്ലിൽ ലഖ്‌നൗ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 9.4 ഓവറിൽ ഹൈദരാബാദ് അടിച്ചെടുത്തപ്പോൾ 28 പന്തിൽ 75 റൺസുമായി അഭിഷേക് ശർമ പുറത്താകാതെ നിന്നിരുന്നു. 30 പന്തിൽ 89 റൺസടിച്ച ട്രാവിസ് ഹെഡിനോട് കിടപിടിക്കുന്ന പ്രകടനമാണ് 23കാരനായ അഭിഷേകും ഇന്നലെ നടത്തിയത്.

ഐപിഎൽ റൺവേട്ടയിൽ 400 റൺസ് പിന്നിട്ട അഭിഷേക് 205 സ്‌ട്രൈക്ക് റേറ്റിലാണ് ഈ സീസണിൽ റണ്ണടിച്ചു കൂട്ടുന്നത്. സീസണിൽ 35 സിക്‌സുകൾ പറത്തിയ അഭിഷേക് സിക്‌സറടിയിലും ഒന്നാമതാണ്. ഈ സാഹചര്യത്തിൽ അഭിഷേകിനെ സ്റ്റാൻഡ് ബൈ താരമായെങ്കിലും ലോകകപ്പ് ടീമിലെടുക്കുമോ എന്ന് ചോദിക്കുകയാണ് ഹർഭജൻ. ബെഞ്ച് സ്‌ട്രെങ്ത്ത് കൂട്ടാനെങ്കിലും അഭിഷേകിനെ ടീമിലെടുക്കുമോ എന്നാണ് ബിസിസിഐയെ ടാഗ് ചെയ്തുകൊണ്ട് ഹർഭജൻ ചോദിക്കുന്നത്.

vachakam
vachakam
vachakam

ലോകകപ്പ് ടീമിൽ യശസ്വി ജയ്‌സ്വാളും ക്യാപ്ടൻ രോഹിത് ശർമയുമാണ് ഓപ്പണർമാരായി ഇടം നേടിയത്. റിസർവ് ഓപ്പണറായി ശുഭ്മാൻ ഗില്ലാണ് ടീമിലുള്ളത്. എന്നാൽ ഗില്ലും യശസ്വിയും ഐപിഎല്ലിൽ ഇതുവരെ കാര്യമായി തിളങ്ങിയിട്ടില്ല. യശസ്വി സെഞ്ചുറി നേടിയിരുന്നെങ്കിലും പിന്നീട് നിറം മങ്ങി. ഗില്ലിനാകട്ടെ കഴിഞ്ഞ വർഷത്തെ ഫോമ് അടുത്തൊന്നും എത്താനുമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹർഭജന്റെ ചോദ്യം പ്രസക്തമാകുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam