റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് അറിയിച്ചു എയർ ഇന്ത്യ എക്‌സ്പ്രസ്

MAY 9, 2024, 7:14 PM

ഡൽഹി: മുപ്പതോളം ജീവനക്കാരെ പിരിച്ചുവിട്ട എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് 85 വിമാനങ്ങൾ വീണ്ടും റദ്ദാക്കി. എന്നാൽ യാത്രക്കാർക്ക് മുഴുവൻ റീഫണ്ട് നൽകും എന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഫ്ലൈറ്റ് റദ്ദാക്കുകയോ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകുകയോ ചെയ്താൽ അധിക ഫീസൊന്നും ഈടാക്കാതെ മുഴുവൻ റീഫണ്ടും നൽകുകയോ അല്ലെങ്കിൽ മറ്റൊരു തീയതിയിലേക്ക് ഫ്ലൈറ്റ് തെരഞ്ഞെടുക്കയോ ചെയ്യാൻ യാത്രക്കാർക്ക് കഴിയും. 

ഫ്ലൈറ്റ് റദ്ദാക്കിയാൽ റീഫണ്ട് എങ്ങനെ ലഭിക്കും എന്നറിയാം 

"യാത്രക്കാരന്റെ ഫ്ലൈറ്റ് റദ്ദാക്കിയാൽ റദ്ദാക്കുകയോ 3 മണിക്കൂറിൽ കൂടുതൽ വൈകുകയോ ചെയ്‌താൽ, അവർക്ക് വാട്ട്‌സ്ആപ്പിലോ വെബ്സൈറ്റിലോ റീഫണ്ടിനായി അപേക്ഷിക്കാം. +91 6360012345 എന്ന നമ്പറിലോ airindiaexpress.com എന്ന വെബ്സൈറ്റിലോ യാതൊരു ഫീസും കൂടാതെ പൂർണ്ണമായ റീഫണ്ട് നേടാം. അല്ലെങ്കിൽ പിന്നീടുള്ള തീയതിയിലേക്ക് റീഷെഡ്യൂൾ തിരഞ്ഞെടുക്കാം" എന്നാണ് എയർലൈൻ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

അപ്രതീക്ഷിതമായ സാഹചര്യത്തിൽ യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ പരമാവധി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. യാത്രക്കാർ നേരിടുന്ന  അസൗകര്യങ്ങൾ ഒഴിവാക്കാൻ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അവരുടെ ഫ്ലൈറ്റുകളുടെ സ്റ്റാറ്റസ് പരിശോധിക്കാനും എയർലൈൻ നിർദ്ദേശിക്കുന്നു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam