ഹാർദ്ദിക്കിനെ രോഹിത്ശർമ്മയുടെ പിൻഗാമിയാക്കരുത്: ആദം ഗിൽക്രിസ്റ്റ്

APRIL 27, 2024, 11:14 AM

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നായകനായ ഹാർദ്ദിക് പാണ്ഡ്യയെ രോഹിത് ശർമക്കുശേഷം ഇന്ത്യൻ ക്യാപ്ടനായി തെരഞ്ഞെടുക്കരുതെന്ന് ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ആദം ഗിൽക്രിസ്റ്റ്.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നായകനെന്ന നിലയിൽ ഹാർദ്ദിക്കിന്റെ പ്രകടനം മതിപ്പുളവാക്കുന്നതല്ലെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.

ഐപിഎല്ലിൽ തന്ത്രപരമായി ഹാർദ്ദിക്കിന്റെ ക്യാപ്റ്റൻസി വളരെ മോശമാണ്. ബാറ്റിംഗ് ക്രമത്തിൽ അദ്ദേഹം വരുത്തുന്ന മാറ്റങ്ങളും ബൗളിംഗ് മാറ്റങ്ങളും തന്ത്രപരമായി എടുക്കുന്ന തീരുമാനങ്ങളായാലുമൊന്നും വലിയ മതിപ്പുളവാക്കുന്നതല്ല. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനെന്ന നിലയിൽ ഹാർദ്ദിക്കിന്റെ പ്രകടനം അത്രപോരെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.

vachakam
vachakam
vachakam

വിജയങ്ങളുടെ വലിയ റെക്കോർഡുള്ള മുംബൈ പോലൊരു ടീമിനെ നയിക്കുന്നത് അത്ര എളുപ്പമല്ലെന്ന് ചർച്ചയിൽ പങ്കെടുത്ത മുൻ ന്യൂസിലൻഡ് പേസർ സൈമൺ ഡൂൾ പറഞ്ഞു. എന്നാലും ഗുജറാത്തിനെ മികച്ച രീതിയിൽ നയിച്ച ഹാർദ്ദിക്കിന് മുംബൈയെയും നല്ലരീതിയിൽ നയിക്കാൻ കഴിയേണ്ടതായിരുന്നു. പക്ഷെ അദ്ദേഹത്തിന് അതിന് കഴിയുന്നില്ല എന്നത് ക്യാപ്റ്റനെന്ന നിലയിൽ ഹാർദ്ദിക് ഇനിയും മെച്ചപ്പെടണമെന്നതിന്റെ തെളിവാണെന്നും സൈമൺ ഡൂൾ പറഞ്ഞു.

നായകനെന്ന നിലയിൽ ഗുജറാത്തിനെ ആദ്യ സീസണിൽ തന്നെ കിരീട നേട്ടത്തിലേക്ക് നയിച്ചതോടെയാണ് രോഹിത്തിന്റെ പിൻഗാമിയായി ഹാർദ്ദിക്കിനെ ബിസിസിഐ നിയോഗിച്ചത്. 2022ലെ ടി20 ലോകകപ്പിനുശേഷം രോഹിത്തും കോഹ്ലിയും ടി20 ക്രിക്കറ്റിൽ നിന്ന് വിട്ടു നിന്നപ്പോൾ ഹാർദ്ദിക് ആയിരുന്നു ഇന്ത്യയെ നയിച്ചത്.

എന്നാൽ ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ രോഹിത് തന്നെ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയതോടെ ഹാർദ്ദിക്കിന്റെ സാധ്യത അടഞ്ഞു. ടി20 ലോകകപ്പിന് ശേഷം രോഹിത് ടി20 ടീമിന്റെ ക്യാപ്റ്റൻസി ഒഴിഞ്ഞാലും മുംബൈ ക്യാപ്റ്റനെന്ന നിലയിൽ മോശം പ്രകടനം കാഴ്ചവെച്ച ഹാർദ്ദിക്കിനെ പിൻഗാമിയായി പരിഗണിക്കാൻ സാധ്യത കുറവാണെന്നാണ് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam