'ദി മേസ് റണ്ണർ' ഒരുങ്ങുന്നു; ആവേശത്തിൽ ആക്ഷൻ അഡ്വഞ്ചറുകളുടെ ആരാധകർ

MAY 8, 2024, 9:20 AM

ആക്ഷൻ അഡ്വഞ്ചറുകളുടെ ആരാധകർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ജെയിംസ് ഡാഷ്‌നർ എഴുതിയ നോവലുകളെ അടിസ്ഥാനമാക്കിയുള്ള ആവേശകരമായ ആഖ്യാനത്തിലൂടെ 2014 മുതൽ 2018 വരെ പ്രേക്ഷകരെ ആകർഷിച്ച സീരീസിന്റെ തുടർച്ച വരുന്നു. 'ദി മേസ് റണ്ണർ' അണിയറയിൽ ഒരുങ്ങുന്നതായി അണിയറ പ്രവർത്തകർ തന്നെയാണ് സ്ഥിരീകരിച്ചത്.

നിരവധി പ്രേക്ഷകരെ ആകർഷിച്ച അവരുടെ പ്രിയപ്പെട്ട സീരീസിലേക്ക് 20th സെഞ്ച്വറി സ്റ്റുഡിയോസ് പുതുജീവൻ പകരാൻ ഒരുങ്ങുകയാണ് എന്ന് ദി ഹോളിവുഡ് റിപ്പോർട്ടർ സ്ഥിരീകരിച്ചു.'ട്രാൻസ്‌സെൻഡൻസ്' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ തിരക്കഥാകൃത്ത് ജാക്ക് പാഗ്‌ലനുമായി ഈ പുതിയ ഭാഗത്തിൻ്റെ തിരക്കഥ തയ്യാറാക്കുന്നതിനായി സ്റ്റുഡിയോ ഇപ്പോൾ ചർച്ചയിലാണ് എന്നാണ് പുറത്തു വരുന്ന വിവരം.

എലൻ ഗോൾഡ്‌സ്മിത്ത്-വെയിൻ, ലീ സ്‌റ്റോൾമാൻ, വൈക്ക് ഗോഡ്‌ഫ്രെ, മാർട്ടി ബോവൻ എന്നിവർ ആണ് നിർമ്മാതാക്കളായി രംഗത്ത് എത്തുന്നത്. ദി ഹോളിവുഡ് റിപ്പോർട്ടർ പറയുന്നതനുസരിച്ച്, യഥാർത്ഥ ട്രൈലോജിയുടെ പിന്നിലെ സംവിധായകനായ വെസ് ബോളും ഒരു നിർമ്മാതാവായി എത്തുന്നുണ്ട്.

vachakam
vachakam
vachakam

ഒരു കൂട്ടം ഓർമ്മക്കുറവുള്ള കൗമാരപ്രായക്കാരുടെ കഥ പറയുന്ന 'ദി മേസ് റണ്ണർ' ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ച ചിത്രമാണ്. എന്നാൽ ഊഹാപോഹങ്ങൾക്ക് വിരുദ്ധമായി, റീബൂട്ട് യഥാർത്ഥ കഥ വീണ്ടും പറയുകയോ കഴിഞ്ഞ കഥയുടെ തുടർച്ചയായി വരികയോ ഇല്ല എന്നും ദി ഹോളിവുഡ് റിപ്പോർട്ടർ പറയുന്നു. പരമ്പരാഗത റീമേക്കുകളിൽ നിന്ന് മാറി ഒരു പരീക്ഷണം ആവും ഇനി വരുന്നത് എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam