2023 വർഷത്തെ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു

MAY 8, 2024, 9:33 AM

ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്ബി അസംപ്ഷൻ കോളേജ് പൂർവവിദ്യാർഥി സംഘടനയുടെ 2023 വർഷത്തെ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഹൈസ്‌കൂൾ തലത്തിൽ പഠന-പഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തിയിട്ടുള്ള സംഘടനാംഗങ്ങളുടെ മക്കൾക്കുവേണ്ടി സ്ഥാപിച്ചിട്ടുള്ളതാണ് ഈ പുരസ്‌കാരങ്ങൾ. ജിപിഎ, എസിടി അഥവാ എസ്എടി, പഠന-പാഠ്യേതര മേഖലകളിലെ മികവുകൾ എന്നീ ത്രിതല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാര നിർണയം നടത്തുക.

അപേക്ഷാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും സംഘടനാ പ്രവർത്തനങ്ങളിലുള്ള സജീവ പങ്കാളിത്തം അധികയോഗ്യതയായും പരിഗണിക്കും. തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു വിദ്യാർഥികൾക്ക് അസോസിയേഷന്റ ഷിക്കാഗോ ചാപ്റ്റർ നൽകുന്ന റവ. ഡോ. ജോർജ്ജ് മഠത്തിപ്പറമ്പിൽ പൗരോഹിത്യ സുവർണ്ണ ജൂബിലി മെമ്മോറിയൽ പുരസ്‌കാരവും മാത്യു വാച്ചാപറമ്പിൽ സ്മാരക പുരസ്‌കാരവും ഒപ്പം ക്യാഷ്  അവാർഡ്, പ്രശംസാപത്രം, ഫലകം എന്നിവയും  അടങ്ങുന്നതാണ് എസ്.ബി ആൻഡ് അസംപ്ഷൻ അലുമ്‌നി അസോസിയേഷൻ ഹൈസ്‌കൂൾ അക്കാഡമിക് എക്‌സലൻസ് അവാർഡ്.   

ഈ പുരസ്‌കാര ദാനം 2024 ജൂൺ 23-ാം തീയതി ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്കു നടക്കുന്ന വിപുലമായ പൂർവവിദ്യാർഥിസമ്മേളനത്തിൽ എസ്.ബി കോളജ് മുൻ പ്രിൻസിപ്പൽ റവ. ഡോ. ജോർജ്ജ് മഠത്തിപറമ്പിൽ നിർവ്വഹിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. മനോജ് നേര്യംപറമ്പിലും  എക്‌സിക്യൂട്ടിവ്  ഭാരവാഹികളും അറിയിച്ചു.

vachakam
vachakam
vachakam

ഷിക്കാഗോയിൽ 2023 ൽ ഹൈസ്‌കൂൾ ഗ്രാഡുവേഷൻ കഴിഞ്ഞ എല്ലാ അലുമ്‌നി അംഗങ്ങളുടെ മക്കൾക്കും അപേക്ഷ നൽകാമെന്ന് അവാർഡ് നിർണ്ണയ കമ്മറ്റി അംഗങ്ങളായ പ്രൊഫ. ജെയിംസ് ഓലിക്കര, ജിജി മാടപ്പാട്ട്, അമ്പിളി ജോർജ്ജ് എന്നിവർ  പറഞ്ഞു. അർഹരായ അപേക്ഷാർഥികൾ 2024 ജൂൺ 10-ാം തീയതിക്ക് മുൻപായി അവാർഡ് കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.

Email: [email protected]

തോമസ് ഡിക്രൂസ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam