ആക്ഷൻ രംഗത്തിന് കോടികളുടെ ബജറ്റുമായി ''സ്വയംഭൂ''

MAY 8, 2024, 7:57 AM

നിഖിൽ സിദ്ധാർഥന്റെ പുതിയ ചിത്രമാണ് സ്വയംഭൂ. കാർത്തികേയ എന്ന പാൻ ഇന്ത്യൻ ചിത്രത്തിലൂടെ ശ്രദ്ധയാകർഷിച്ച നടനാണ് നിഖിൽ സിദ്ധാർഥ.

ഒരു ഇതിഹാസ യോദ്ധാവായിട്ടാണ് നിഖിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സ്വയംഭൂവിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്.

സംയുക്തയും നഭ നടേഷും നായികമാരാകുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ഭരത് കൃഷ്‍ണമാചാരി ആണ്. നിലവിൽ സ്വയംഭൂവിലെ പ്രധാനപ്പെട്ട ആക്ഷൻ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. 

vachakam
vachakam
vachakam

വിയറ്റ്നാമീസ് ഫൈറ്റേർസടക്കം 700 കലാകാരൻമാർ രംഗത്ത് വേഷമിടുന്നുണ്ട്. ഇതിന്റെ ബജറ്റ് എട്ട് കോടിയാണ്. 

നിഖിൽ സിദ്ധാർഥ നായകനായി ഒടുവിലെത്തിയ ചിത്രം 'സ്‍പൈ'യാണ്. സംവിധാനം ഗാരി ബിഎച്ചാണ്. നിഖിൽ സിദ്ധാർഥയ്‍ക്കു പുറമേ 'സ്‍പൈ' സിനിമയിൽ ഐശ്വര്യ മേനോൻ, അഭിനവ്, സന്യ താക്കൂർ, ആര്യൻ രാജേഷ്, മകരന്ദ് ദേശ്‍പാണ്ഡേ, രവി വർമ, സച്ചിൻ ഖേഡെകർ, സുരേഷ് ദയാനന്ദ് റെഡ്ഡി, നിതിൻ മേഹ്‍ത, ജിഷു സെൻഗുപ്‍ത, പ്രിഷ സിംഗ് എന്നിവർക്കൊപ്പം റാണ ദഗുബാട്ടി അതിഥി വേഷത്തിലും എത്തി. നിഖിൽ സിദ്ധാർഥ റോ ഏജന്റ് കഥാപാത്രമായിട്ടായിരുന്നു വേഷമിട്ടത്. കെ രാജശേഖര റെഡ്ഡി ആയിരുന്നു ചിത്രത്തിന്റെ നിർമാണം. വംശിയായിരുന്നു നിഖിലിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീതം വിശാൽ ചന്ദ്രേശഖറായിരുന്നു .

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam