പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്‌സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോർട്ട്

MAY 7, 2024, 8:48 AM

പനാജി: കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ മുൻ പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന് ക്ലബ് മാനേജ്‌മെൻ്റ് പിഴ ചുമത്തിയതായി റിപ്പോർട്ടുകൾ.

ഐഎസ്എൽ 2022-23 സീസണിൽ ബെംഗളൂരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില്‍ ബ്ലാസ്റ്റേഴ്സിന് വുകോമനോവിച്ച് ഒരു കോടി രൂപ പിഴയൊടുക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ മത്സരം നടന്നത് 2023 മാർച്ച് മൂന്നിനാണ്. ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി വിവാദ ഗോൾ നേടിയതോടെ മത്സരം പാതിവഴിയിൽ അവസാനിപ്പിച്ച് പരിശീലകൻ ഇവാൻ വുകൊമാനോവിച്ചും കളിക്കാരും കളം വിട്ടു. സംഭവത്തിൽ ബ്ലാസ്റ്റേഴ്സിനും പരിശീലകനുമെതിരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) നാല് കോടി രൂപ പിഴ ചുമത്തിയിരുന്നു.

vachakam
vachakam
vachakam

പൊതുവെ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ ബെംഗളൂരു എഫ്‌സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന്‍ വുകോമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയൊടുക്കണമെന്നും ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഇവാന്‍ ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സിന്റെ (സിഎഎസ്) അപ്പീലിലാണ് വെളിപ്പെടുത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam