'ഇനി രക്തം കട്ടപിടിക്കുന്ന ഭയത്തിന്റെ നാളുകൾ'; പുതിയ വാമ്പയർ ചിത്രവുമായി ക്രിസ്റ്റൻ സ്റ്റുവർട്ട്

MAY 8, 2024, 9:38 AM

'ട്വിലൈറ്റ്' എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച സെൻസേഷൻ ക്രിസ്റ്റൻ സ്റ്റുവർട്ട് ഒരിക്കൽ കൂടി വാമ്പയർ വിഭാഗത്തിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ ഒരുങ്ങുന്നു. വരാനിരിക്കുന്ന ത്രില്ലറായ ' ഫ്ലെഷ് ഓഫ് ദ ഗോഡ്‌സിൽ ' ആണ് താരം എത്തുന്നത്. 

ഒരു ദശാബ്ദത്തിലേറെയായി 'ട്വിലൈറ്റ്' സാഗയിൽ ബെല്ല സ്വാൻ ആയി പ്രേക്ഷക പ്രശംസ നേടിയ ശേഷം , പ്രശസ്ത നടൻ ഓസ്കാർ ഐസക്കിനൊപ്പം ആണ് പുതിയ ചിത്രത്തിൽ താരം എത്തുന്നത്. പതിവുപോലെ രക്തം മരവിപ്പിക്കുന്ന സാഹസികമായ ചിത്രമായിരിക്കും എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

ദി ബിഗ് ഷോർട്ട്', 'വൈസ്' തുടങ്ങി ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രങ്ങളിലൂടെ പേരുകേട്ട നിർമ്മാതാക്കളായ ബെറ്റ്സി കോച്ചും ആദം മക്കേയും അടങ്ങുന്ന ഒരു മികച്ച ടീമാണ് ഈ പ്രോജക്റ്റിന് പിന്തുണ നൽകുന്നത്. ഹൊറർ വിഭാഗത്തിലെ മികച്ച താരമായ ആൻഡ്രൂ കെവിൻ വാക്കറാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam