എവർട്ടണോട് തോറ്റ് ലിവർപൂൾ

APRIL 26, 2024, 7:50 PM

കിരീട പ്രതീക്ഷയിൽ നിന്നകന്ന് ലിവർപൂൾ. മേഴ്‌സിസൈഡ് ഡർബിയിൽ എവർട്ടന്റെ ഹോം ഗ്രൗണ്ടായ ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ എവർട്ടണോട് എതിരില്ലാത്ത രണ്ടുഗോളുകൾക്ക് പരാജയപ്പെട്ടതോടെയാണ് ലിവർപൂളിന്റെ കിരീട പ്രതീക്ഷകൾ മങ്ങി.

തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവച്ച എവർട്ടൺ 27-ാം മിനിട്ടിലാണ് ലീഡെടുത്തത്. ജെറാഡ് ബ്രെത്‌വൈറ്റിന്റെ കാലിൽ നിന്നുള്ള മികച്ച ഒരു സ്‌ട്രോക്കിൽ നിന്നായിരുന്നു ആദ്യ ഗോൾ. ഇതിന് പകരമടിക്കാൻ ലിവർപൂൾ ശ്രമിച്ചെങ്കിലും ആദ്യ പകുതിയിൽ അതിനായില്ല. എവർട്ടൺ ആകട്ടെ നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

രണ്ടാം പകുതിയിൽ 58-ാം മിനിറ്റ് ഒരു കോർണറിൽ നിന്ന് കാൽവെറ്റ് ലൂയിന്റെ ഒരു ഹെഡ്ഡറിലൂടെ എവർട്ടൺ രണ്ടാം ഗോൾ നേടിയതോടെ ലിവർപൂളിന്റെ പ്രതീക്ഷകൾ മങ്ങി. ശേഷം ലിവർപൂളിന് നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും ഒന്നുപോലും വലയിലേക്ക് എത്തിക്കാൻ അവർക്കായില്ല.

vachakam
vachakam
vachakam

ഈ പരാജയത്തോടെ ലിവർപൂൾ 34 മത്സരങ്ങളിൽ നിന്ന് 74 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. ഒന്നാമത് നിൽക്കുന്ന ആഴ്‌സണലിനെക്കാൾ 3 പോയിന്റ് പിറകിലാണ് അവർ. നാലു മത്സരങ്ങൾ മാത്രമേ ഇനി ലീഗിൽ ബാക്കിയുള്ളൂ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam