ആപ്പ് അങ്കലാപ്പിൽ; കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി

MAY 7, 2024, 2:51 PM

ന്യൂ ഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി.കാലാവധി മെയ് 20 വരെ ഡൽഹി കോടതി നീട്ടി.

ഇന്ന് കെജ്‌രിവാളിനെ വീഡിയോ കോൺഫറൻസിലൂടെയാണ് കോടതിയിൽ ഹാജരാക്കിയത്.തുടർന്ന് സിബിഐ, ഇഡി പ്രത്യേക ജഡ്ജി കാവേരി ബവേജ കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു.കേസിൽ കെജ്‌രിവാളിന്റെ കൂട്ടുപ്രതി ചൻപ്രീത് സിംഗിൻ്റെ ജുഡീഷ്യൽ കസ്റ്റഡിയും മെയ് 20 വരെ നീട്ടിയിട്ടുണ്ട്.

അതിനിടെ ഇടക്കാല ജാമ്യത്തില്‍ വിട്ടാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അനുവദിക്കില്ലെന്ന് ഇന്ന്   സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു.കെജ്‌രിവാളിന്റെ അറസ്റ്റിനെതിരായ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കവെയാണ് കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.അതേസമയം മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യില്ലെന്ന് അരവിന്ദിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കി.

vachakam
vachakam
vachakam

ENGLISH SUMMARY: court Extends Kejriwal's Custody 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam