മോഹൻലാൽ ചിത്രം എൽ 360ന്റെ പുത്തൻ അപ്‍ഡേറ്റ് പുറത്ത്

MAY 7, 2024, 3:24 PM

മോഹൻലാലിന്റേതായി ചിത്രീകരണം പുരോ​ഗമിക്കുന്ന പുതിയ ചിത്രമാണ് എല്‍ 360.  ഒരു സാധാരണക്കാരനായിട്ടാണ്  മോഹൻലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. സംവിധായകൻ തരുണ്‍ മൂര്‍ത്തിയുടേതായി ഒരുങ്ങുന്ന ചിത്രത്തിലെ പുതിയ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

ജേക്ക്‍സ് ബിജോയിയാണ് എല്‍ 360ന്റെ സംഗീതം നിര്‍വഹിക്കുന്നത് എന്നതാണ് പുതിയ അപ്‍ഡേറ്റ്. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. 

കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. എല്‍ 360 വൈകാതെ തന്നെ തുടങ്ങാൻ മോഹൻലാല്‍ നിര്‍ദ്ദേശിച്ചതിനാലാണ് എപ്രിലില്‍ ചിത്രീകരണം നടത്താൻ തീരുമാനിച്ചതെന്നും തരുണ്‍ മൂര്‍ത്തി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

നിര്‍മാണം എം രഞ്‍ജിത്ത് ആണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്‍ജിത്തുമായ ചിത്രത്തിന്റെ നിർമാണ നിർവ്വഹണം ഡിക്സൻപൊടുത്താസാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍.  സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദായ ചിത്രം എല്‍ 360ന്റെ പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam