ചെൽസിക്കെതിരെ വമ്പൻ ജയവുമായി ആഴ്‌സണൽ

APRIL 26, 2024, 7:53 PM

കിരീട പോരാട്ടത്തിൽ ആഴ്‌സണലിന് ചെൽസിക്കെതിരെ വമ്പൻ ജയം. ലണ്ടനിൽ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ആഴ്‌സണൽ ചെൽസിയെ തോൽപ്പിച്ചത്. ചെൽസിക്കെതിരെയുള്ള ആഴ്‌സണലിന്റെ ഏറ്റവും വലിയ വിജയമാണിത്. നാലാം മിനുട്ടിൽ ട്രൊസാർഡിലൂടെ ആയിരുന്നു ചെൽസിയുടെ ആദ്യ ഗോൾ. ബാക്കിയുള്ള ഗോളുകൾ രണ്ടാം പകുതിയായിരുന്നു.

52-ാം മിനുട്ടിൽ ഡിഫൻഡർ ബെൻ വൈറ്റിലൂടെ രണ്ടാം ഗോൾ വന്നു. 57-ാം മിനുട്ടിൽ മുൻ ചെൽസി താരം കൂടിയായ ഹവേർട്‌സിന്റെ വക മൂന്നാം ഗോൾ. 65-ാം മിനുട്ടിൽ ഹവേർട്‌സ് തന്റെ രണ്ടാം ഗോളും, 70-ാം മിനുട്ടിൽ ബെം വൈറ്റ് തന്റെ രണ്ടാം ഗോളും കൂടെ കണ്ടെത്തിയതോടെ ആഴ്‌സണലിന്റെ വിജയം പൂർത്തിയായി.

ഇതോടെ 34 മത്സരങ്ങളിൽ 77 പോയിന്റുമായി ആഴ്‌സണൽ ഒന്നാമത് നിൽക്കുന്നു. ഒരു മത്സരം കുറവ് കളിച്ച ലിവർപൂൾ 74 പോയിന്റുമായും 2 മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി 73 പോയിന്റുമായും പിറകിലുണ്ട്. ചെൽസിക്കെതിരായ വലിയ വിജയം ആഴ്‌സണലിന്റെ ഗോൾ ഡിഫറൻസ് +56 ആയി ഉയർത്തി. ലിവർപൂളിന്റെ ഗോൾ ഡിഫറൻസ് +43ഉം ചെൽസിയുടേത് +44ഉം ആണ്. ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്ന ഈ ലീഗ് കിരീട പോരാട്ടത്തിൽ ഗോൾ ഡിഫറൻസ് നിർണായകമായേക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam