മെറ്റ് ഗാലയ്ക്ക് പുറത്ത് മാർച്ച് നടത്തി പലസ്തീൻ അനുകൂലികൾ: നിരവധി പേർ അറസ്റ്റിൽ 

MAY 7, 2024, 10:48 AM

ന്യൂ യോർക്ക്: ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രയോജനത്തിനായി നടത്തിയ വാർഷിക ധനസമാഹരണ പരിപാടിയായ മെറ്റ് ഗാല നടക്കുന്ന വേദിക്ക് പുറത്ത് മാർച്ച് നടത്തി പലസ്തീൻ അനുകൂലികൾ.

പരിപാടിയിൽ പങ്കെടുക്കാൻ സെലിബ്രിറ്റികൾ പോകുമ്പോഴായിരുന്നു പ്രതിഷേധം. "ഗാസയിൽ ബോംബ് വീഴ്ത്തുമ്പോൾ മെറ്റ് ഗാല ഇല്ല" എന്ന മുദ്രാവാക്യങ്ങളുള്ള ബാനറുകളുമായി നിരവധി പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇതിൽ പലരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഗാസയിലെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിനെതിരെ യുഎസിലുടനീളമുള്ള പ്രധാന സർവകലാശാലകളിലും കോളേജുകളിലും നടന്നുകൊണ്ടിരിക്കുന്ന പ്രകടനങ്ങൾക്കിടയിലാണ് തിങ്കളാഴ്ച രാത്രി മെറ്റ് ഗാലയ്ക്ക് പുറത്ത് പ്രതിഷേധം നടന്നത്. 

vachakam
vachakam
vachakam

ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്‌മെൻ്റ് (എൻവൈപിഡി) അറസ്റ്റുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.എന്നാൽ തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ആളുകളുടെ നിർദ്ദിഷ്ട എണ്ണം പരാമർശിച്ചിട്ടില്ല. പ്രതിഷേധക്കാർ ന്യൂയോർക്ക് സിറ്റിയിലെ പൊതു സർവകലാശാലയായ ഹണ്ടർ കോളേജിൽ നിന്നുള്ളവരാണെന്ന് എൻബിസി ന്യൂസ് പറഞ്ഞു.

വൈകുന്നേരം, ഒരു ചെറിയ കൂട്ടം പ്രതിഷേധക്കാർ സെൻട്രൽ പാർക്കിൽ "വിമോചനമില്ലാതെ ആഘോഷമില്ല" എന്ന കാർഡ്ബോർഡ് ബാനറുകളുമായി ഒത്തുകൂടിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.മെറ്റ് ഗാലയിലേക്ക് എത്തുന്ന പ്രതിഷേധക്കാരെ തടയാൻ ന്യൂയോർക് പൊലീസ് ഡിപ്പാർട്മെന്റ് പലയിടങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു.

 വൈകിട്ട് ആറരയോടെ പ്രമുഖർ എത്തിത്തുടങ്ങിയതോടെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്യാൻ തുടങ്ങി.തിങ്കളാഴ്ചയും ഒരു കൂട്ടം പ്രകടനക്കാർ സെൻട്രൽ പാർക്കിലെ ഒന്നാം ലോക മഹായുദ്ധത്തിൻ്റെ സ്മാരകം നശിപ്പിക്കുകയും ഒരു അമേരിക്കൻ പതാക കത്തിക്കുകയും ചെയ്തിരുന്നു.ഏപ്രിൽ പകുതി മുതൽ ഇതുവരെ 2,400-ലധികം പേരെയാണ് പ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റ് ചെയ്തിരിക്കുന്നത്.

vachakam
vachakam
vachakam

ENGLISH SUMMARY: Pro-Palestine protesters march outside Met Gala event, several arrested



vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam