വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

SEPTEMBER 20, 2024, 11:28 PM

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കിയതിലെ അന്വേഷണം സംബന്ധിച്ച വിവരാവകാശ അപേക്ഷയുടെ മറുപടിയില്‍ നടപടി. വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും എന്‍.ആര്‍.ഐ സെല്‍ ഡിവൈ.എസ്.പിയുമായ എം.എസ് സന്തോഷിനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. തെറ്റായ മറുപടി സര്‍ക്കാരിനും സേനയ്ക്കും കളങ്കം വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോ എന്നുള്ളതായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം. അതില്‍, അന്വേഷണം നടക്കുന്നില്ലെന്നായിരുന്നു ലഭിച്ച മറുപടി. എ.ഡി.ജി.പി തലത്തില്‍ അന്വേഷണം പുരോഗമിക്കവെയാണ് അന്വേഷണം നടക്കുന്നില്ലെന്ന മറുപടി ഉണ്ടായത്. ഈ വിവരം മറച്ചുവെച്ചുവെച്ചതിനാലാണ് നടപടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam