സർവ്വകലാശാലയിലെ വാട്ടർ ടാങ്കിനുള്ളിൽ യുവതിയുടെ മൃതദേഹം; കൊലപാതകം?

MAY 7, 2024, 10:22 AM

ന്യൂ ഡൽഹി: ഗ്രേറ്റർ നോയിഡയിലെ സർവ്വകലാശാലയിൽ വാട്ടർ ടാങ്കിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.ഗൗതം ബുദ്ധ സർവ്വകലാശാലയിലെ സ്റ്റാഫ് ക്വാർട്ടേഴ്‌സ് കെട്ടിടത്തിലെ വാട്ടർ ടാങ്കിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.ഇവരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവം ഒരു കൊലപാതകം ആണെന്ന പ്രാഥമിക നിഗമനത്തിലാണ് നിലവിൽ പോലീസ് എത്തിച്ചേർന്നിരിക്കുന്നത്.മരണപ്പെട്ട സ്ത്രീ ഭർത്താവിനും അമ്മായിയമ്മയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഇരുവരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത്.

യുവതിയുടെ ഭർത്താവ് സമീപത്തെ ജിംസ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു. ഞായറാഴ്ച രാത്രിയും സംഘർഷമുണ്ടായി. ഈ സമയം ഉണ്ടായ തർക്കമാണ് യുവതിയുടെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.യുവതിയുടെ ഭർത്താവിനെയും അമ്മായി അമ്മയെയും കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി മുതിർന്ന പോലീസ് ഓഫീസർ ശിവഹാരി മീണ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതികൾക്കായി ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട് എന്നും എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്നും വിഷയം ഉടൻ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY: Woman's Body Found In Water Tank At Noida University

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam