ഐപിഎൽ റൺവേട്ടയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണർ സുനിൽ നരെയ്ൻ

APRIL 27, 2024, 3:30 PM

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ 32 പന്തിൽ 71 റൺസ് നേടിയതോടെയാണ് നരെയ്ൻ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. മത്സരത്തിന് മുമ്പ് ആദ്യ പത്തിൽ ഇല്ലാത്ത താരമായിരുന്നു നരെയ്ൻ. എന്നാൽ പഞ്ചാബിനെതിരായ ഇന്നിംഗ്‌സ് കാര്യങ്ങൾ മാറ്റിമറിച്ചു. എട്ട് ഇന്നിംഗ്‌സിൽ 44.62 ശരാശരിയിൽ 357 റൺസാണ് നരെയ്‌ന്റെ സമ്പാദ്യം. 184.02 ശരാശരിയും നരെയ്‌നുണ്ട്. ഒന്നാം സ്ഥാനത്തുള്ള വിരാട് കോഹ്ലിക്ക് ഒമ്പത് മത്സരങ്ങളിൽ 430 റൺസുണ്ട്. 145.76 സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്. 61.43 ശരാശരിയിലാണ് ഇത്രയും റൺസ്.

2011ന് ശേഷം പത്താം സീസണിലാണ് കോഹ്ലി ഐപിഎല്ലിൽ 400 റൺസ് പിന്നിടുന്നത്. മൂന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ റുതുരാജ് ഗെയ്ക്വാദിന് എട്ട് കളികളിൽ 349 റൺസാണുള്ളത്. 58.17 ശരാശരിയാണ് റുതുരാജിന്. 142.45 ശരാശരിയും താരത്തിനുണ്ട്. നരെയ്‌ന്റെ വരവോടെ ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്ത് (342) നാലാം സ്ഥാനത്തേക്ക് വീണു. ഒമ്പത് മത്സരങ്ങളിൽ 48.86 ശരാശരിയിലും 161.32 സ്‌ട്രൈക്ക് റേറ്റിലുമാണ് ഡൽഹി വിക്കറ്റ് കീപ്പർ കൂടിയായ പന്തിന്റെ നേട്ടം. ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദർശനാണ് അഞ്ചാമത്. ഒമ്പത് മത്സരങ്ങളിൽ 334 റൺസാണ് സമ്പാദ്യം. 128.96 സട്രൈക്ക് റേറ്റ് മാത്രമാണ് താരത്തിന്. ശരാശരിയാവട്ടെ 37.11.

കഴിഞ്ഞ ദിവസം ആർസിബിക്കെതിരെ ഒരു റൺസ് മാത്രമെടുത്ത് പുറത്തായ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ട്രാവിസ് ഹെഡ് ഏഴ് കളികളിൽ 325 റൺസുമായി ആറാം സ്ഥാനത്തേക്ക് വീണു. പിന്നിൽ രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരാഗ്. എട്ട് മത്സരങ്ങിൽ 3187 റൺസ് പരാഗ് നേടി. ഒരു മത്സരത്തിൽ താരത്തിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. സഞ്ജു എട്ടാം സ്ഥാനത്തേക്ക് വീണു. എട്ട് മത്സരത്തിൽ 314 റൺസാണ് മലയാളി താരത്തിന് ഇതുവരെ നേടാനായത്. 152.43 സ്‌ട്രൈക്ക് റേറ്റുണ്ട് താരത്തിന്. ശരാശരി 62.80. ശിവം ദുബെ (311), ശുഭ്മാൻ ഗിൽ (304) എന്നിവരാണ് അടുത്തടുത്ത സ്ഥാനങ്ങളിൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam