സഞ്ജുവിന് ഈഗോ ഇല്ല, ടീമിനായി പക്വതയാർന്ന പ്രകടനമാണ് നടത്തുന്നത് : ആരോൺ ഫിഞ്ച്

APRIL 26, 2024, 7:39 PM

ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസ് വിജയം നേടിയതിന് പിന്നാലെ നായകൻ സഞ്ജു സാംസണെ വാഴ്ത്തി മുൻ ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്.

സഞ്ജുവിന് ഈഗോ ഇല്ലെന്നും ടീമിനായി പക്വതയാർന്ന പ്രകടനമാണ് മുംബൈക്കെതിരെ പുറത്തെടുത്തതെന്നും ഫിഞ്ച് പറഞ്ഞു.

സഞ്ജു വളരെ പക്വതയോടെയുള്ള പ്രകടനമാണ് ഇന്നലെ മുംബൈക്കെതിരെ പുറത്തെടുത്തത്. ടീമിന് വേണ്ടതും അത് തന്നെയാണ്. ടി20 ക്രിക്കറ്റിൽ ചിലപ്പോഴെങ്കിലും ബാറ്ററുടെ ഈഗോ ടീമിന്റെ ലക്ഷ്യത്തിന് തടസമാവാൻ സാധ്യതയുണ്ട്. എന്നാൽ ഓരോ സാഹചര്യത്തിലും ടീമിന് എന്താണോ വേണ്ടത് അതിന് അനുസരിച്ചാണ് സഞ്ജു ഇപ്പോൾ കളിക്കുന്നതെന്നും ആരോൺ ഫിഞ്ച് പറഞ്ഞു.

vachakam
vachakam
vachakam

ഈ സീസണിൽ രാജസ്ഥാനെ അവിശ്വസനീയമായ രീതിയിലാണ് സഞ്ജു നയിക്കുന്നത്. എത്ര സമ്മർദ്ദത്തിലായാലും അവർ എത്ര ശാന്തരായാണ് അതിനെയെല്ലാം മറികടക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരെ മാത്രമാണ് അവർ സമ്മർദ്ദത്തിൽ വീണുപോയത്. ഈ സീസണിൽ രാജസ്ഥാന്റെ വിജയങ്ങളെല്ലാം ആധികാരികമായിരുന്നു. അതിനുള്ള ഫുൾ ക്രെഡിറ്റും സഞ്ജുവിനാണെന്നും ആരോൺ ഫിഞ്ച് വ്യക്തമാക്കി.

സീസണിൽ എട്ട് മത്സരങ്ങളിൽ ഏഴ് ജയവും 14 പോയന്റുമായി പ്ലേ ഓഫിന് തൊട്ടടുത്താണ് രാജസ്ഥാൻ റോയൽസ് ഇപ്പോൾ. എട്ട് മത്സരങ്ങളിൽ 314 റൺസടിച്ച സഞ്ജു റൺവേട്ടക്കാരുടെ ലിസ്റ്റിൽ നാലാം സ്ഥാനത്തുണ്ട്. 62.80 ശരാശരിയും 152.42 സ്‌ട്രൈക്ക് റേറ്റുമുള്ള സഞ്ജു ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറാവാനുള്ള മത്സരത്തിലും മുൻനിരയിലുണ്ട്. 8 കളികളിൽ 14 പോയന്റുള്ള രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാൻ അടുത്ത ആറ് മത്സരങ്ങളിൽ ഒരു ജയം കൂടി മതിയാവും. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലെത്താതെ പുറത്തായ രാജസ്ഥാൻ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam