കണ്ണൂര്: മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയിൽ മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു യുവതിയുടെ പിതാവ്. ഇന്നലെ രാത്രി കണ്ണൂരാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
പേരൂൽ സ്വദേശികളായ ലീല, ഭർത്താവ് രവീന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. മകന്റെ ഭാര്യയുടെ അച്ഛനും അയൽക്കാരനുമായ പവിത്രനാണ് ദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
പവിത്രന് താല്പര്യമില്ലാതെ ആയിരുന്നു മകൾ രവീന്ദ്രന്റെ മകനെ വിവാഹം കഴിച്ചത്. ജനുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹം. അതിന്റെ പകയിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്