കൊമോറോസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഘാന 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. അൾജീരിയ, ഈജിപ്ത്, മൊറോക്കോ, ടുണീഷ്യ എന്നീ രാജ്യങ്ങൾക്ക് ശേഷം ലോകകപ്പ് യോഗ്യത നേടുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമാണ് ഘാന.
മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ മിഡ്ഫീൽഡർ മുഹമ്മദ് കുഡൂസ് നേടിയ ഏക ഗോളിലാണ് ഘാന കൊമോറോസിനെ തളച്ചത്. 2022ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിലും രണ്ട് വർഷം മുമ്പ് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലും ഘാനയെ ഞെട്ടിച്ച ടീമാണ് കൊമോറോസ്.
ഈ വിജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി ഗ്രൂപ്പ് ഐയിൽ ഘാന ഒന്നാം സ്ഥാനത്തെത്തി. ഇത് അഞ്ചാം തവണയാണ് ഘാന ലോകകപ്പിന് യോഗ്യത നേടുന്നത്. 2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ എത്തിയതാണ് അവരുടെ ഏറ്റവും വലിയ നേട്ടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്