ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി കലൂർ സ്റ്റേഡിയത്തിന്റെ ഫീസ് കുത്തനെ കൂട്ടി ജി.സി.ഡി.എ

FEBRUARY 21, 2026, 2:48 AM

ഐ.എസ്.എൽ ഫുട്‌ബോൾ മൽസരങ്ങൾ കലൂരിൽ തുടങ്ങുന്നതിന് തൊട്ടുമുൻപ് സ്റ്റേഡിയത്തിന്റെ ഫീസ് കുത്തനെ കൂട്ടാൻ ജി.സി.ഡി.എ തീരുമാനം. ഒരു മൽസരത്തിന് രണ്ടു ലക്ഷം രൂപ നിരക്കിൽ ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് സ്റ്റേഡിയം വിട്ടു നൽകും എന്നായിരുന്നു ജി.സി.ഡി.എ ചെയർമാന്റെ പ്രഖ്യാപനം.

എന്നാൽ മുൻവർഷങ്ങളിലെ വാടകയുടെ പകുതിയെങ്കിലും തരാതെ സ്റ്റേഡിയം വിട്ടുനൽകാനാകില്ലെന്നാണ് ജി.സി.ഡി.എ എക്‌സിക്യുട്ടീവ് കമ്മിറ്റി അറിയിച്ചത്. വാടക തുക 4.2 ലക്ഷം രൂപയായി ഉയർത്തണമെന്ന് ജി.സി.ഡി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ തീരുമാനമായി. മുൻവർഷങ്ങളിൽ ഒരു മൽസരത്തിന് 8.4 ലക്ഷം രൂപയാണ് ബ്ലാസ്റ്റേഴ്‌സ് സ്റ്റേഡിയം വാടകയായി നൽകിയിരുന്നത്.

കനത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇത്തവണ കൊച്ചിവിട്ട് കോഴിക്കോട്ടേക്കുപോകാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിച്ചപ്പോൾ ജി.സി.ഡി.എ ചെയർമാൻ വാടകയിൽ കുറവുവരുത്തി രണ്ടു ലക്ഷം രൂപയാക്കിയിരുന്നു. ഞായറാഴ്ച മുംബൈ സിറ്റി എഫ്‌സിക്കെതിരെ കളിക്കാൻ എല്ലാ ഒരുക്കങ്ങളും നടത്തുന്നതിനിടയിലാണ് പുതിയ അറിയിപ്പുവന്നത്. ഫീസ് കൂട്ടാനുള്ള ജി.സി.ഡി.എ നിർദ്ദേശത്തെ പറ്റി ഔദ്യോഗികമായി അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam