ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഏഷ്യ കപ്പ് 2025 ടൂർണമെന്റ് ആരംഭിക്കാൻ ഇനി ഏതാനും കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സെപ്റ്റംബർ 9 ന് യുഎഇയിൽ ആരംഭിക്കുന്ന ടൂർണമെന്റ് സെപ്റ്റംബർ 28ന് അവസാനിക്കും.
ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന മത്സരം സെപ്റ്റംബർ 14ന് നടക്കുന്ന ഇന്ത്യ - പാകിസ്താൻ മത്സരമായിരിക്കും. പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യയും പാകിസ്താനും തമ്മിൽ മത്സരങ്ങൾ വേണ്ട എന്നൊരു അഭിപ്രായം ഇന്ത്യയുടെ പല മുൻ താരങ്ങളും പങ്കുവെച്ചതിരുന്നു.
എന്നാൽ ഇന്ത്യ - പാകിസ്താൻ മത്സരം നടക്കും എന്ന റിപ്പോർട്ട് എത്തിയതോടെ അത്തരം സംശയങ്ങൾ അസ്തമിച്ചു.ഇപ്പോഴിതാ ബദ്ധവൈരികളായ ഇരു ടീമുകളും തമ്മിലുള്ള നിർണായക മത്സരത്തിന് മുമ്പ് ആരാകും ഈ മത്സരത്തിൽ ജയിക്കുക എന്ന പ്രവചനം നടത്തിയിരിക്കുകയാണ് മുൻ പാകിസ്താൻ താരം വസീം അക്രം.
മത്സരത്തിൽ ആര് ജയിക്കും എന്ന് മാത്രമല്ല ടൂർണമെന്റിലെ ഇഷ്ട ടീമിനെ കുറിച്ച് തുറന്നുപറയാനും മുൻ താരം മറന്നില്ല. 'മറ്റെല്ലാ ഇന്ത്യ-പാക് മത്സരങ്ങളെയും പോലെ ഈ മത്സരങ്ങളും രസകരമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ താരങ്ങളും ആരാധകരും അച്ചടക്കം പാലിക്കുമെന്നും അതിര് കടക്കില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഇന്ത്യ അടുത്തിടെ മികച്ച ഫോമിലാണ്, ഫേവറിറ്റുകളായി ടൂർണമെന്റ് തുടങ്ങും, എന്നാൽ സമ്മർദ്ദം ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്ന ടീം വിജയിക്കും' എന്ന് വസീം അക്രം ടെലികോം ഏഷ്യ സ്പോർട്ടിനോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്