ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചെക് റിപ്പബ്ലിക്കിനെ അട്ടിമറിച്ച് ഫറോ ഐലൻഡ്‌സ്

OCTOBER 14, 2025, 3:48 AM

ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെക് റിപ്പബ്ലിക്കിനെ തോൽപ്പിച്ച്ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് യോഗ്യത സജീവമാക്കി ഫറോ ഐലൻഡ്‌സ്. യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ തുടർച്ചയായ മൂന്നാം വിജയവുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് ഫറോ. ലോക റാങ്കിങിൽ 136-ാമതുള്ള ദ്വീപ് ടീം ആദ്യമായാണ് ലോകകപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിൽ നാലു മത്സരങ്ങളിൽ ജയം സ്വന്തമാക്കുന്നത്. 55000 മാത്രമാണ് ഫറോയിലെ ജനസംഖ്യ.

മത്സരത്തിന്റെ 67-ാം മിനിറ്റിൽ ഹനൂസ് സോറെൻസെനിലൂടെ ഫറോയാണ് ലീഡ് നേടിയത്. ആഡം കരാബെക്കിലൂടെ 78-ാം മിനുട്ടിൽ ചെക്ക് റിപ്പബ്ലിക് തിരിച്ചടിച്ചെങ്കിലും മിനുട്ടുകൾക്കുള്ളിൽ മാർടിൻ അഗ്‌നാർസൺ ഫറോയ്ക്കായി വിജയഗോൾ നേടി. ഇതോടെ ലോകകപ്പ് പ്രവേശനത്തിനായുള്ള ഗ്രൂപ്പിലെ മത്സരം ശക്തമാക്കുന്നതിന് ഫറോക്ക് സാധിച്ചു. വ്യാഴാഴ്ച്ച നടന്ന മത്സരത്തിൽ മോൺടനീഗ്രോയെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

ഫറോയുടെ ഏറ്റവും മികച്ച ലോകകപ്പ് യോഗ്യതാ പ്രകടനമാണിത്. ശരിയായ രീതിയിലുള്ള ഫുട്‌ബോൾ ഗ്രൗണ്ടോ പരിശീലന സംവിധാനമോ ഇല്ലാത്ത ടീമാണ് ഫറോ. അംഗീകൃതമായ ഗ്രാസ് പിച്ച് ഇല്ലാത്തതിനാൽ ഹോം ഗ്രൗണ്ട് സ്വീഡനിലേക്ക് മാറ്റിയിരുന്നു. ഷെറ്റ്‌ലാൻഡിനെതിരെ 1962ലാണ് ഫറോ ആദ്യത്തെ എവേ മത്സരം കളിക്കുന്നത്. 1980കളുടെ അവസാനത്തോടെ ഫിഫയിലും യവേഫയിലും അംഗമായി.

vachakam
vachakam
vachakam

ഒക്ടോബർ 14ന് ക്രൊയേഷ്യക്ക് എതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ വിജയിക്കാനായാൽ പ്ലേയോഫ് സ്ഥാനം ഉറപ്പിക്കാനാകും. ക്വാളിഫയറിൽ ഒറ്റ മത്സരങ്ങൾ പോലും തോൽക്കാതെയാണ് ക്രൊയേഷ്യയുടെ കുതിപ്പ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam