ഏഷ്യാ കപ്പ് ടൂർണമെന്റിലെ തന്റെ മുഴുവൻ മാച്ച് ഫീയും സൈന്യത്തിനും പഹൽഹാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കും സംഭവാന നൽകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ.
“ഈ ടൂർണമെന്റിലെ എന്റെ മുഴുവൻ മാച്ച് ഫീയും ഞാൻ വ്യക്തിപരമായി ഇന്ത്യൻ സൈന്യത്തിന് നൽകാൻ ആഗ്രഹിക്കുന്നു,” പാകിസ്ഥാനെ പരാജയപ്പെടുത്തി ഏഷ്യാ കപ്പ് നേടിയതിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു. തുടർന്ന് തന്റെ എക്സ് അക്കൌണ്ടിലും ഇതേകാര്യം സൂര്യകുമാർ യാദവ് ആവർത്തിച്ചു.
'ഈ ടൂർണമെന്റിൽ നിന്നുള്ള എന്റെ മാച്ച് ഫീസ് നമ്മുടെ സായുധ സേനയെയും പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനായി സംഭാവന ചെയ്യാൻ ഞാൻ തീരുമാനിച്ചു. എന്റെ മനസ്സിൽ എപ്പോഴും നിങ്ങൾ ഉണ്ടാകും'- സൂര്യകുമാർ യാദവ് എക്സിൽ കുറിച്ചു.
ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതിനുശേഷം ഒരു ചാമ്പ്യൻ ടീമിന് ഒരു ട്രോഫി നിഷേധിക്കപ്പെടുന്നത് താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കാര്യമാണെന്ന് മത്സരത്തിനു ശേഷമുള്ള ട്രോഫി വിവാദത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്